പ്രൊഫസർ ജെ.ഡിയായി സൽമാൻ ഖാൻ; മാസ്റ്റർ ഹിന്ദിയിലേക്ക്
text_fieldsഇളയദളപതി വിജയുടെ ഹിറ്റ് ചിത്രം മാസ്റ്റർ ഹിന്ദിയിൽ റീമേക്കിന് ഒരുങ്ങുന്നതായി റിപോർട്ട്. സൽമാൻ ഖാനെ നായകനാക്കി എന്റമോൾ ഷൈൻ ഇന്ത്യയും മുറാട് ഖട്ടേനിയും ചേർന്ന് ചിത്രം നിർമ്മിക്കും.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന് മുമ്പ് സൽമാൻ ഖാനും നിർമാതാക്കളും തമ്മിൽ ധാരണയായിരുന്നു. എന്നാൽ കോവിഡ് രൂക്ഷമായതോടെ പ്രൊജക്ട് നീട്ടിവെക്കുകയായിരുന്നുവെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി അടുത്ത ബന്ധമുള്ളവർ അറിയിച്ചു.
ലോകേഷ് കനഗരാജാണ് തമിഴ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ കോളജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തിയത്. വിജയ് സേതുപതി, മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെറമിയ, ശാന്താനു ഭാഗ്യരാജ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരുന്നു. വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു മാസ്റ്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.