വീണ്ടും മുന്നറിയിപ്പുമായി സൽമാൻ ഖാൻ, മെയിലുകളും സന്ദേശങ്ങളും വിശ്വസിക്കരുത്; വ്യാജ കാസ്റ്റിങ് ഏജന്റുമാർക്ക് താക്കീത്
text_fieldsനടൻ സൽമാൻ ഖാന്റെ നിർമാണ കമ്പനിയുടെ പേരിൽ വ്യാജ കാസ്റ്റിങ് കോൾനടത്തുന്നവർക്ക് താക്കീതുമായി സൽമാൻ ഖാൻ ഫിലിംസ്. കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിയമവിരുദ്ധമായ രീതിയിൽ സൽമാന്റേയോ കമ്പനിയുടേയോ പേര് ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തങ്ങളുടെ സിനിമക്കായി കാസ്റ്റിങ് ഏജന്റുമാരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി.
'സൽമാൻ ഖാനോ നിർമാണ കമ്പനിയായ സൽമാൻ ഖാൻ ഫിലിംസോ പുതിയ ചിത്രത്തിനായി താരനിർണയം നടത്തിയിട്ടില്ല. ഇതിനായി കാസ്റ്റിങ് ഏജൻസിയേയും ചുമതലപ്പെടുത്തിയിട്ടില്ല. സൽമാൻ ഖാൻ പ്രൊഡക്ഷൻസിന്റെ പേരിൽ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് വരുന്ന ഇമെയിലുകളോ മെസേജുകളോ വിശ്വസിക്കരുത്. സൽമാൻ ഖാന്റെയോ അദ്ദേഹത്തിന്റെ നിർമാണക്കമ്പനിയുടേയോ പേര് നിയമവിരുദ്ധമായ രീതിയിൽ ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും- എന്നാണ് കുറിപ്പിൽ പറയുന്നത്. മാസങ്ങൾക്ക് മുമ്പും വ്യാജ കാസ്റ്റിങ് ഏജന്റുമാർക്ക് മുന്നറിയിപ്പുമായി സൽമാൻ ഖാനും ടീം രംഗത്തെത്തിയിരുന്നു.
യഷ് രാജ് ഫിലിംസിന്റെ ടൈഗർ 3 ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സൽമാൻ ചിത്രം. കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവരാണ് പ്രധാനവേഷത്തിൽ എത്തിയത്. സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. കരൺ ജോഹർ ചിത്രം, ഷാറൂഖനോടൊപ്പമുള്ള ജാവൻ VS പത്താൻ എന്നിവയാണ് നിലവിൽ അണിയറയിൽ ഒരുങ്ങുന്ന സൽമാൻ ചിത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.