നയൻതാരക്ക് കുഞ്ഞുങ്ങൾ ജനിച്ചതുമായി 'യശോദ' സിനിമക്ക് ബന്ധമുണ്ടോ; തുറന്ന് പറഞ്ഞ് സാമന്ത
text_fieldsസാമന്തയുടെ ഏറ്റവും പുതിയ ചിത്രമാണ് യശോദ. വാടക ഗർഭധാരണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവംബർ 11 ന് തിയറ്ററിൽ എത്തിയ ചിത്രത്തിൽ വാടക ഗർഭധാരണത്തിലൂടെ അമ്മയാവുന്ന യുവതിയെയാണ് നടി അവതരിപ്പിച്ചിരിക്കുന്നത്.
സറോഗസിയിലൂടെ നയൻതാരക്കും വിഘ്നേഷ് ശിവനും കുഞ്ഞുങ്ങൾ ജനിച്ചതിനെ തുടർന്നുളള വിവാദങ്ങൾ ഉയരുമ്പോഴാണ് ചിത്രം എത്തുന്നത്. ഇപ്പോഴിതാ വിവാദങ്ങളുമായി യശോദക്ക് യാതൊരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തുകയാണ് നടി സാമന്ത. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകി അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. പുറത്ത് നടക്കുന്ന വിവാദങ്ങളുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്നുള്ള ചോദ്യത്തിനായിരുന്നു മറുപടി.
വിവാദങ്ങളുമായ ചിത്രത്തിന് യാതൊരുബന്ധവുമില്ലെന്നും സറോഗസി ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും സമാന്ത പറഞ്ഞു. വാടക ഗർഭധാരണത്തെ കുറിച്ച് അഭിപ്രായം പറയാൻ താൻ ആളല്ല. തനിക്കൊരു അഭിപ്രായമുണ്ടെന്ന് കരുതുന്നില്ല. പക്ഷേ, എല്ലാവരും സന്തോഷത്തോടെ ഇരിക്കാൻ അർഹരാണെന്ന് ഞാൻ കരുതുന്നു. അവർക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങൾ അവർ ചെയ്യട്ടെ. വിവാദങ്ങൾക്ക് മുമ്പാണ് യശോദയുടെ ചിത്രീകരണം നടന്നത്'- സാമന്ത പറഞ്ഞു.
സാമന്തയുടെ അടുത്ത സുഹൃത്തുക്കളാണ് വിഘ്നേഷ് ശിവനും നയൻതാരയും. കുഞ്ഞുങ്ങൾ പിറന്നതിന് പിന്നാലെ താരങ്ങൾക്ക് ആശംസയുമായി നടി എത്തിയിരുന്നു. വിക്കി സംവിധാനം ചെയ്ത കാത്തുവാക്കുല രണ്ടു കാതൽ എന്ന ചിത്രത്തിൽ നയൻതാരക്കൊപ്പം ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് സാമന്തയായിരുന്നു. വിജയ് സേതുപതിയായിരുന്നു നായകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.