ഡെപ്യൂട്ടി സ്പീക്കർ കലക്ടറുടെ വേഷത്തിൽ, 'സമാന്തര പക്ഷികൾ' ചിത്രീകരണം പുരോഗമിക്കുന്നു
text_fieldsപ്രേംനസീർ സുഹൃത് സമിതിയുടെ പ്രഥമ നിർമ്മാണ സംരംഭമായ 'സമാന്തരപക്ഷികൾ' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിദ്യാഭ്യാസ ബോധവത്കരണ ചിത്രത്തിന്‍റെ രചന നടൻ കൊല്ലം തുളസിയാണ്. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കലക്ടറുടെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
എം ആർ ഗോപകുമാർ, വഞ്ചിയൂർ പ്രവീൺകുമാർ, റിയാസ് നെടുമങ്ങാട്, അഡ്വ. മോഹൻകുമാർ, രാജമൗലി, വെങ്കി, ആരോമൽ, ആദിൽ, ഫബീബ്, ജെറിൻ , ജിഫ്രി, അജയഘോഷ് പരവൂർ, ശ്രീപത്മ, കാലടി ഓമന, ശുഭ തലശ്ശേരി, സൂര്യ കിരൺ , മഞ്ജു, റുക്സാന എന്നിവർ അഭിനയിക്കുന്നു. സംവിധാനം - ജഹാംഗീർ ഉമ്മർ , കഥ, തിരക്കഥ, സംഭാഷണം - കൊല്ലം തുളസി, ഛായാഗ്രഹണം - ഹാരിസ് അബ്ദുള്ള, ഗാനരചന - പ്രഭാവർമ്മ, സംഗീതം - ഡോക്ടർ വാഴമുട്ടം ചന്ദ്രബാബു, ആലാപനം - കല്ലറ ഗോപൻ, ക്രിയേറ്റീവ് ഹെഡ് - തെക്കൻസ്റ്റാർ ബാദുഷ (പ്രേംനസീർ സുഹൃത് സമിതി ), പ്രൊഡക്ഷൻ കൺട്രോളർ - ഷാജി തിരുമല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഷാക്കീർ വർക്കല, കല- കണ്ണൻ മുടവൻമുഗൾ , കോസ്റ്റ്യും - അബി കൃഷ്ണ, ചമയം - സുധീഷ് ഇരുവയി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഗോപൻ ശാസ്തമംഗലം, നിർമ്മാണ നിർവ്വഹണം - നാസർ കിഴക്കതിൽ, ഓഫീസ് നിർവ്വഹണം - പനച്ചമൂട് ഷാജഹാൻ, യൂണിറ്റ് - മാതാജി യൂണിറ്റ് തിരുവനന്തപുരം, സ്റ്റിൽസ് - കണ്ണൻ പള്ളിപ്പുറം, പി ആർ ഓ - അജയ് തുണ്ടത്തിൽ. തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ് ലൊക്കേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.