Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘സംഭവ സ്ഥലത്ത്...

‘സംഭവ സ്ഥലത്ത് നിന്നും’ ട്രെയ്‌ലര്‍ പുറത്തിറങ്ങി

text_fields
bookmark_border
‘സംഭവ സ്ഥലത്ത് നിന്നും’ ട്രെയ്‌ലര്‍ പുറത്തിറങ്ങി
cancel

ഇന്ത്യ സ്നേഹം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സിന്‍റോ ഡേവിഡ്‌ സംവിധാനം ചെയ്ത് ഡയാന ഹമീദ്, സിൻസീർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സംഭവ സ്ഥലത്ത് നിന്നും’ എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നടൻ ടോവിനോ തോമസിന്‍റെ പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്.

പ്രമോദ് പടിയത്ത്, സുധീർ കരമന, അജിത് കൂത്താട്ടുകുളം, ശിവജി ഗുരുവായൂർ, സുനിൽ സുഗത, ക്രിസ് വേണുഗോപാൽ, ശശാങ്കൻ, ജോജൻ കാഞ്ഞാണി, നന്ദകിഷോർ, അശ്വതി ശ്രീകാന്ത്, മൃൺമയി എ മൃദുൽ, രേഷ്മ ആർ. നായർ, ഷിബു ലാസർ, അഖിലേഷ് തയ്യൂർ, സരീഷ് പുളിഞ്ചേരി, രവി എളവള്ളി, അശോക് കുമാർ പെരിങ്ങോട്, ബെൻസൺ തുടങ്ങിയ ഒട്ടേറെ അഭിനേതാക്കൾക്കൊപ്പം, മാധ്യമ പ്രവർത്തകരായ ഹാഷ്മി താജ് ഇബ്രാഹിം, ക്രിസ്റ്റീന ചെറിയാൻ തുടങ്ങിയവരും നിരവധി സോഷ്യൽ മീഡിയ താരങ്ങളും വേഷമിടുന്നു. നിഖിൽ ദാമോദർ എന്ന മാധ്യമ പ്രവർത്തകന്‍റെ വേഷത്തിലാണ് പുതുമുഖ താരം സിൻസീർ എത്തുന്നു. തമിഴ്നാട്ടിൽ ജനിച്ച് ബാല്യം മുതൽ കേരളത്തിൽ താമസമാക്കിയ ആദിലക്ഷ്മി എന്ന കഥാപാത്രമാണ് ഡയാന ഹമീദ് അവതരിപ്പിക്കുന്നത്.

ബിജോ തട്ടിൽ, ജോമോൻ ജോസ്, ജോയ് കാഞ്ഞിരത്തിങ്കൽ ജോസ്, പീറ്റർ വർഗീസ്‌ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സഞ്ജു എളവള്ളി, അഖിലേഷ് തയ്യൂർ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്നു.

സരീഷ് പുളിഞ്ചേരി, അഖിലേഷ് തയ്യൂർ, ജോമോൻ ജോസ് എന്നിവരുടെ വരികൾക്ക് ജിനു വിജയൻ, അജയ് ജോസഫ്,ഡെൻസിൽ എം. വിൽസൻ, പീറ്റർ വർഗീസ് തുടങ്ങിയവർ സംഗീതം നൽകിയ 4 പാട്ടുകൾ ചിത്രത്തിലുണ്ട്. മധു ബാലകൃഷ്ണൻ, ചിത്ര അരുൺ, സ്റ്റാർ സിങ്ങർ താരം അരവിന്ദ് നായർ, സരീഷ് പുളിഞ്ചേരി, പ്രമോദ് പടിയത്ത് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ഛായാഗ്രഹണം - അനീഷ് അർജുനൻ, പശ്ചാത്തല സംഗീതം - ജിനു വിജയൻ, കലാ സംവിധാനം - ജെയ്സൺ ഗുരുവായൂർ, ചമയം - സുന്ദരൻ ചെട്ടിപ്പടി, സെക്കൻഡ് യൂനിറ്റ് - ക്യാമറ ജുബിൻ ചെറുവത്തൂർ, ജോഷി എബ്രഹാം (കാനഡ). പനോരമ മ്യൂസിക് ആണ് ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sambavasthalathu Ninnumnew trailer
News Summary - Sambavasthalathu Ninnum Trailer
Next Story