ഒരു സംശയം, ആവശ്യം പോലെ നർമ്മം, അനന്തമായ ആശയക്കുഴപ്പം; വൈറലായി 'സംശയം' പ്രമോ
text_fieldsഒരു സംശയം, ആവശ്യം പോലെ നർമ്മം, അനന്തമായ ആശയക്കുഴപ്പം (One doubt.Unlimited fun.Endless confusion.) എന്ന ടാഗ് ലൈനോടെ 'സംശയം' ചിത്രമെത്തുന്നു. ഈ ടാഗ് ലൈൻ തന്നെ ഏറെ കൗതുകം പകരുന്നു.
മുഴുനീള ഫാമിലി എന്‍റർടൈനർ ആയി അവതരിപ്പിക്കുന്ന ഈ ചിത്രം രാജേഷ് രവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ബിജു മേനോൻ, ഷറഫുദ്ദീൻ, പാർവ്വതി തെരുവോത്ത് എന്നിവർ അഭിനയിച്ച്, മികച്ച അഭിപ്രായവും, വിജയവും നേടിയ 'ആർക്കറിയാം' എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തുകൂടിയാണ് രാജേഷ് രവി.
കഥയിലും, അഭിനേതാക്കളിലും അണിയറ പ്രവർത്തകരിലുമൊക്കെ വലിയ സസ്പെൻസ് നിലനിർത്തിക്കൊണ്ടാണ് ചിത്രത്തിന്‍റെ ആദ്യ അപ്ഡേഷൻ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ മറ്റു വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
1985 സ്റ്റുഡിയോസിന്‍റെ ബാനറിൽ സുരാജ്.പി.എസ്, ഡിക്സൻ പൊടുത്താമ്പ്, ലിനോ ഫിലിപ്പ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബിന്‍റെ മാജിക്കൽ സംഗീതമാണ് ഈ ചിത്രത്തിന്‍റെ മറ്റൊരു ആകർഷണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.