കോട്ടപ്പള്ളി പ്രഭാകരൻ 2.0 ആയി ധ്യാൻ ശ്രീനിവാസൻ; സംവിധാനം അനൂപ് സത്യൻ
text_fieldsതലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റപുന്ന ചിത്രമാണ് സന്ദേശം. 1991 ൽ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിലും സിനിമാ ഗ്രൂപ്പുകളിലും ചർച്ചയാവാറുണ്ട്.
ഇപ്പോഴിതാ കോട്ടപ്പള്ളി പ്രഭാകരന്റെ പെണ്ണുകാണൽ രംഗം വീണ്ടും സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയാണ്. കോട്ടപ്പള്ളി പ്രഭാകരൻ 2.0 ആയി എത്തിയിരിക്കുന്നത് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസനാണ്. ഒരു പരസ്യ ചിത്രത്തിനായിട്ടാണ് പെണ്ണുകാണൽ രംഗം പുനഃസൃഷ്ടിച്ചിരിക്കുന്നത്. പരസ്യം സംവിധാനം ചെയ്തിരിക്കുന്നത് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് .
പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സന്ദേശം ചിത്രത്തിലെ പെണ്ണുകാണൽ രംഗത്തിൽ ശ്രീനിവാസനും കൂട്ടരും ധരിച്ച കോസ്റ്റ്യൂമിന് സമാനമായ വസ്ത്രങ്ങളാണ് ഈ രംഗത്തിൽ ധ്യാനും സഹതാരങ്ങളും ധരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.