Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightശ്വാസകോശ അർബുദത്തെ...

ശ്വാസകോശ അർബുദത്തെ തോൽപ്പിച്ച്​ സഞ്​ജയ്​ ദത്ത്​; മകളുടെ പിറന്നാൾ ദിനത്തിൽ ഇൻസ്​റ്റഗ്രാം പോസ്​റ്റ്​

text_fields
bookmark_border
ശ്വാസകോശ അർബുദത്തെ തോൽപ്പിച്ച്​ സഞ്​ജയ്​ ദത്ത്​; മകളുടെ പിറന്നാൾ ദിനത്തിൽ ഇൻസ്​റ്റഗ്രാം പോസ്​റ്റ്​
cancel

മുംബൈ: ശ്വാസകോശ അർബുദത്തെ​ തോൽപ്പിച്ച്​ ബോളിവുഡ്​ താരം സഞ്​ജയ്​ ദത്ത്​. ഇൻസ്​റ്റഗ്രാമിലൂടെയാണ്​ അർബുദത്തിനെതിരായ പോരാട്ടം വിജയിച്ചുവെന്ന്​ സഞ്​ജയ്​ ദത്ത്​ അറിയിച്ചത്​. അസുഖസമയത്ത്​ ഒപ്പം നിന്ന കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ ആരാധകർ, മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ ജീവനക്കാർ എന്നിവർക്ക്​ അദ്ദേഹം നന്ദി പറഞ്ഞു.

ത​െൻറ മകളുടെ പിറന്നാളിന്​ നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനമാണിതെന്നും സഞ്​ജയ്​ ദത്ത്​ ഇൻസ്​റ്റഗ്രാം പോസ്​റ്റിൽ വ്യക്​തമാക്കി. കഴിഞ്ഞ കുറേ ആഴ്​ചകളായി എനിക്കും കുടുംബത്തിനും മോശം സമയമായിരുന്നു. ഏറ്റവും കഠിനമായ യുദ്ധത്തിന്​ മികച്ച പട്ടാളക്കാരെ ദൈവം എനിക്ക്​ നൽകി. ഇന്ന്​ എ​െൻറ മകളുടെ പിറന്നാളാണ്​. ഈ സുദിനത്തിൽ അർബുദത്തിനെതിരായ യുദ്ധം ജയിക്കാൻ കഴിഞ്ഞതിൽ താൻ സന്തോഷവാനാണെന്ന്​ സഞ്​ജയ്​ ദത്ത്​ ഇൻസ്​റ്റഗ്രാമിൽ കുറിച്ചു.

നിങ്ങളുടെ ഒന്നും പിന്തുണയില്ലാതെ ഇത്​ സാധ്യമാവില്ല. കുടുംബത്തോടും സുഹൃത്തുക്കളോടും കോകിലബെൻ ആശുപത്രിയിലെ ഡോ.സ്വാന്തിയുടെ നേതൃത്വത്തത്തിലുള്ള ടീമിനോടും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു​. കഴിഞ്ഞ ആഗസ്​റ്റിലാണ്​ സഞ്​ജയ്​ ദത്തിന്​ ശ്വാസകോശ അർബുദമുണ്ടെന്ന്​ കണ്ടെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanjay duttlung cancer
News Summary - Sanjay Dutt beats lung cancer, thanks fans in new Instagram post on kids' birthday
Next Story