സഞ്ജയ് ദത്തിന് ശ്വാസകോശാർബുദം; ചികിത്സക്കായി അമേരിക്കയിലേക്ക് പോകും
text_fieldsമുംബൈ: ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് ശ്വാസകോശാർബുദം സ്ഥിരീകരിത്തതായി റിപ്പോർട്ട്. കോമൾ നാഹ്തയാണ് നടന് സ്വാസകോശാർബുദം സ്ഥിരീകരിച്ച വാർത്ത ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് സജ്ഞയ് ദത്ത്. എന്നാൽ മെച്ചപ്പെട്ട ചികിത്സക്കായി അമേരിക്കയിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്. അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത് ചികിത്സയ്ക്കായി പോകുമെന്ന് താരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Sanjay Dutt diagnosed with lung cancer. Let's pray for his speedy recovery.https://t.co/IBc6j2XchZ
— Komal Nahta (@KomalNahta) August 11, 2020
കഴിഞ്ഞ ദിവസം ശ്വാസതടസത്തെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കൊവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായി. നിരീക്ഷണത്തിൽ കഴിയുകയായിരുന്ന താരം ട്വിറ്ററിലൂടെ തന്റെ ആരാധകരോട് സുഖവിവരം പങ്കുവെച്ചിരുന്നു.
സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയാ ദത്തും താരത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് അറിയിച്ചിരുന്നു. എല്ലാ ടെസ്റ്റും പൂർത്തിയാക്കിയ ശേഷം സഞ്ജയ് ദത്ത് ആശുപത്രി വിടുമെന്നും പ്രിയ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.