‘ശശിയും ശകുന്തളയും’ പ്രദർശനത്തിന്
text_fieldsഎന്നു നിന്‍റെ മൊയ്തീൻ എന്ന ചിത്രത്തിനുശേഷം ആർ.എസ്. വിമൽ തിരക്കഥ രചിച്ച് നിർമ്മിക്കുന്ന ചിത്രമാണ് ‘ശശിയും ശകുന്തളയും’. നവാഗതനായ ബച്ചാൾ മഹമ്മദാണ് സംവിധാനം നിർവഹിച്ചത്. ചിത്രം മാർച്ചിൽ പ്രദർശനത്തിനെത്തും.
കൊല്ലങ്കോട്, ചിറ്റൂർ, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ചിത്രം, 70കളിലെ രണ്ടു ട്യൂട്ടോറിയൽ കോളജുകളുടെ പരസ്പര കലഹവും പ്രണയവുമെല്ലാമാണ് ഇതിവൃത്തമാക്കുന്നത്.
പുതുമുഖങ്ങളായ ഷാഹിൻ, ആമി, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, ബാലാജി ശർമ്മ, അശ്വിൻകുമാർ, ബിനോയ് നമ്പ്യാല, സൂര്യ കൃഷ്ണാ എന്നിവരും പ്രധാന താരങ്ങളാണ്.
ആമി ഫിലിംസിന്‍റെ ബാനറിൽ ആർ.എസ് വിമൽ, സലാം താലിക്കാട്ട്, നേഹ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
സംഗീതം - പ്രകാശ് അലക്സ്, പശ്ചാത്തല സംഗീതം -കെ.പി, ഛായാഗ്രഹണം - വിഷ്ണുപ്രസാദ്, എഡിറ്റിങ് - വിനയൻ എം.ജെ, കലാസംവിധാനം - വസന്ത് പെരിങ്ങോട്, മേക്കപ്പ് - വിപിൻ ഓമശ്ശേരി, കോസ്റ്റ്യും ഡിസൈൻ - കുമാർ എടപ്പാൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.