മോഹൻലാലും മമ്മൂട്ടിയും ആ കാറിൽ യാത്ര ചെയ്തിട്ടുണ്ട്, പ്രിയപ്പെട്ട വാഹനം;'മാരുതി 800' ന്റെ ഓർമ പങ്കുവെച്ച് സത്യൻ അന്തിക്കാട്
text_fieldsതന്റെ പ്രിയപ്പെട്ട വാഹനമായ മാരുതി 800 നെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. മോഹൻ ലാൽ, മമ്മൂട്ടി ഉൾപ്പടെയുള്ള താരങ്ങൾ കാറിൽ സഞ്ചരിച്ചിട്ടുണ്ട്. സന്ദേശം, തലയണമന്ത്രം തുടങ്ങിയ സിനിമകളെ കുറിച്ചുള്ള ചർച്ചകൾക്ക് മാരുതി സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞു. ആസിഫ് ആലി, മംമ്ത മോഹൻദാസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ' മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അണിയറ പ്രവർത്തകർ പങ്കുവെച്ച വിഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്.
താൻ വാങ്ങിയ ആദ്യ വാഹനമാണ് മാരുതി 800. 33 വർഷങ്ങൾക്ക് മുമ്പാണ്. ഞാനും ശ്രീനിവാസനും ഒന്നിച്ചുള്ള പല സിനിമകളുടേയും ചർച്ചകൾ ആ കാറിലെ യാത്രക്കിടയിൽ രൂപപ്പെട്ടതാണ്. സന്ദേശവും തലയണമന്ത്രവുമൊക്ക ആ കാർ യാത്രയിൽ സംസാരിച്ചവയാണ് -സത്യൻ അന്തിക്കാട് വ്യക്തമാക്കി
മമ്മൂട്ടിയും മോഹൻലാലും അടക്കമുളള തന്റെ സുഹൃത്തുക്കൾ ആ മാരുതിയിൽ യാത്ര ചെയ്തിട്ടുണ്ടെന്നും സംവിധായകൻ പഴയ യാത്രാനുഭവം ഓർമിച്ചെടുത്തു. പൊന്തൻമാടയുടെ ഷൂട്ടിങ് സമയത്ത് ഞാനും മമ്മൂട്ടിയും വി. കെ ശ്രീരാമനും കൂടി പൂമുള്ളി മനയിൽ ആറാം തമ്പുരാനെ കാണാൻ പോയത് ആ കാറിലാണ്. അന്ന് കാർ ഡ്രൈവ് ചെയ്തത് മമ്മൂട്ടിയായിരുന്നു.
പിന്നീട് ഹോണ്ടസിറ്റിയിലേക്ക് മാറിയെങ്കിലും ഇപ്പോഴും ഇഷ്ടം ആ പഴയ മാരുതി തന്നെയാണ്. എന്റെ വീട്ടിലെ അംഗത്തെപ്പോലെ ഇപ്പോഴും ആ വീട്ടുമുറ്റത്ത് മാരുതിയുണ്ട്; സംവിധായകൻ കൂട്ടിച്ചേർത്തു.
2010 ൽ പുറത്ത് ഇറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മംമ്ത മോഹൻദാസും ഒന്നിക്കുന്ന ചിത്രമാണ് 'മഹേഷും മാരുതിയും. മണിയന്‍ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരന്‍, വിജയ് നെല്ലീസ്, വരുണ്‍ ധാരാ, ഡോ. റോണി രാജ്, പ്രേംകുമാര്‍ വിജയകുമാര്‍, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടര്‍, കുഞ്ചന്‍, കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.