ജയറാമും മീരാ ജാസ്മിനും ഒന്നിക്കുന്ന സത്യൻ അന്തിക്കാട് ചിത്രത്തിന് പേരിട്ടു
text_fieldsസത്യൻ അന്തിക്കാട് - ജയറാം - മീരാ ജാസ്മിൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന് പേരിട്ടു. 'മകൾ' എന്നായിരിക്കും ചിത്രത്തിന്‍റെ പേരെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. ഡോ. ഇക്‌ബാൽ കുറ്റിപ്പുറമാണ് 'മകളു'ടെ രചന നിർവഹിക്കുന്നത്.
''പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാകാറായി. ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവ്. അത് മനഃപൂർവ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാൻ ഒരു സമയമുണ്ട്. ഇപ്പോൾ പുതിയ സിനിമയുടെ പേര് മനസ്സിൽ തെളിഞ്ഞിരിക്കുന്നു. "മകൾ". -അദ്ദേഹം കുറിച്ചു.
സത്യൻ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാകാറായി. ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവ്. അത് മനഃപൂർവ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാൻ ഒരു സമയമുണ്ട്.
ഇപ്പോൾ പുതിയ സിനിമയുടെ പേര് മനസ്സിൽ തെളിഞ്ഞിരിക്കുന്നു.
"മകൾ".
അത് നിങ്ങളുമായി പങ്കുവെക്കുന്നു.
'ഒരു ഇന്ത്യൻ പ്രണയകഥ'യും, 'കുടുംബപുരാണ'വും, 'കളിക്കള'വുമൊക്കെ നിർമ്മിച്ച 'സെൻട്രൽ പ്രൊഡക്ഷൻസാണ്' നിർമ്മാതാക്കൾ. ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. അവിസ്മരണീയമായ ദൃശ്യാനുഭവങ്ങൾ നൽകുന്ന എസ്. കുമാറാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്.
ജയറാമും, മീര ജാസ്മിനും വീണ്ടും ഞങ്ങളോടൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഞാൻ പ്രകാശനിലെ ടീന മോളായി വന്ന ദേവിക സഞ്ജയ് ഇത്തവണയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
കാത്തിരിക്കുക. തിയേറ്ററുകളിലൂടെത്തന്നെ 'മകൾ' നിങ്ങൾക്കു മുമ്പിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.