റോഷൻ ആൻഡ്രൂസിന്‍റെ സാറ്റർഡേ നൈറ്റ് 29ന്
text_fieldsറോഷൻ ആൻഡ്രൂസിന്‍റെ ആദ്യ ഹ്യൂമർ ചിത്രം സാറ്റർഡേ നൈറ്റ് സെപ്റ്റംബർ 29ന് പ്രദർശനത്തിനെത്തുന്നു. നിവിൻ പോളി, അജു വർഗീസ്, സൈജു ക്കുറുപ്പ്, സിജു വിൽസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഗ്രേസ് ആന്‍റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, വിജയ് മേനോൻ, അശ്വിൻ കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ഹ്യൂമർ, ത്രില്ലർ ജോണറിലൂടെയാണ് അവതരണം. റോഷൻ ആൻഡ്രൂസിന്‍റെ ആദ്യത്തെ ഹ്യൂമർ ചിത്രമാണിത്.
saturday night malayalam movieവിശാലമായ ക്യാൻവാസിൽ വലിയ മുതൽ മുടക്കോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ബംഗളൂരു, മൈസൂർ, ബല്ലാരി, ചിത്രദുർഗ തുടങ്ങിയ കർണ്ണാടകത്തിലെ സ്ഥലങ്ങളിലും ദുബൈയിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായത്.
രചന - നവീൻ ഭാസ്ക്കർ. സംഗീതം - ജെയ്ക്ക് ബിജോയ്സ്. അസ്ലംപുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ് - ടി. ശിവ നന്ദീശ്വരൻ. കലാസംവിധാനം - അനീസ് നാടോടി. മേക്കപ്പ് - സജി കൊരട്ടി. കോസ്റ്റ്യൂം ഡിസൈൻ -സുജിത് സുധാകരൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കെ.സി. രവി, അസ്സോസ്സിയേറ്റ് ഡയറക്ടർ - ദിനേശ് മേനോൻ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ് - ഷിഹാബ് വെണ്ണല, ആന്‍റണി കുട്ടമ്പുഴ. പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.