Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനഞ്ചിയമ്മ ആ പാട്ട്...

നഞ്ചിയമ്മ ആ പാട്ട് പാടിയിട്ട് ഒരു വർഷം; പാട്ടുകൊണ്ട് സച്ചിക്കൊരു ട്രിബ്യൂട്ട്

text_fields
bookmark_border
നഞ്ചിയമ്മ ആ പാട്ട് പാടിയിട്ട് ഒരു വർഷം; പാട്ടുകൊണ്ട് സച്ചിക്കൊരു ട്രിബ്യൂട്ട്
cancel

അയ്യപ്പനും കോശിയും എന്ന കരിയറിലെ തന്നെ ഗംഭീര വിജയത്തിന് ശേഷമാണ് സംവിധായകൻ സച്ചി ഈ ലോകത്ത് നിന്നും വിടപറഞ്ഞത്. അട്ടപ്പാടിയിലെ തനതുസംഗീതം കൊണ്ടും ശ്രദ്ധയേമായിരുന്നു ആ സിനിമ. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഗായികയായ നഞ്ചിയമ്മയുടെ ആലാപനമായിരുന്നു മറ്റൊരു പ്രത്യേകത. സിനിമയിലെ 'ദൈവമകളേ' എന്ന് തുടങ്ങുന്ന ഗാനം വളരെയേറെ പ്രശംസിക്കപ്പെട്ടു.

ഈ ഗാനം സച്ചി കേട്ടത് ഒരു വർഷം മുൻപാണെന്ന് ചിത്രത്തിന്‍റെ സംവിധായകൻ ജേക്സ് ബീജോയ് ഫേസ്ബുക്കിൽ കുറിച്ചു. ഈ അവസരത്തിൽ സംവിധായകന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാർ.

'ദൈവമകളേ' എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിൽ സച്ചിയുടെ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ദൈവമകളെ എന്ന ഗാനം നഞ്ചിയമ്മ പാടി സച്ചിയേട്ടൻ കേട്ടിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു.

ആദ്യമായി സ്റ്റുഡിയോയുടെ ഉള്ളിൽ വെച്ച് ഈ ഗാനം കേട്ട് കഴിഞ്ഞു സച്ചിയേട്ടൻ പറഞ്ഞ വാക്കുകൾ ഇന്നും എന്റെ മനസ്സിലുണ്ട്.ആ മുഖം മായാതെ ഹൃദയത്തിൽ ഉണ്ട്.

ആ പച്ചയായ മനുഷ്യന്റെ...

കലാകാരന്റെ....

നന്മയുള്ള മനസ്സിന്റെ ഉടമയായ

എന്റെ സച്ചിയേട്ടന്റെ ഓർമകൾക്ക് മുൻപിൽ ഞങ്ങൾ ഈ ഗാനം സമർപ്പിക്കുന്നു എന്ന് ജേക്സ് ഫേസ്ബുക്കിൽ കുറിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachi directornanchiyammadaivamakale
Next Story