ആറാം ക്ലാസ് പരീക്ഷാ ചോദ്യമായി സെയ്ഫ് - കരീന താരദമ്പതികളുടെ മകന്‍റെ പേര്; വിവാദം
text_fieldsഭോപ്പാൽ: കരീന കപൂർ ഖാന്റെയും സെയ്ഫ് അലി ഖാന്റെയും മകന്റെ പേര് ചോദിച്ച് ആറാം ക്ലാസ് ചോദ്യപേപ്പർ. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ സ്വകാര്യ സ്കൂളിലെ പൊതുവിജ്ഞാന പരീക്ഷയിലായിരുന്നു അത്തരമൊരു ചോദ്യം.
സംഭവത്തിന് പിന്നാലെ, കുട്ടികളുടെ രക്ഷിതാക്കൾ 'അകാദമിക് ഹൈറ്റ്സ്' എന്ന പബ്ലിക് സ്കൂളിനെതിരെ വിദ്യഭ്യാസ വകുപ്പിന് പരാതി നൽകിയിരിക്കുകയാണ്. സ്കൂൾ മാനേജ്മെന്റിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
''കരീന കപൂർ ഖാന്റെയും സെയ്ഫ് അലി ഖാന്റെയും മകന്റെ മുഴുവൻ പേര് എഴുതൂ'' -എന്നായിരുന്നു ചോദ്യം. ചോദ്യപേപ്പർ കണ്ട രക്ഷിതാക്കൾ അമ്പരന്നു. ഇത്തരമൊരു ചോദ്യത്തിന് പകരം മഹാറാണി അഹില്യഭായ് ഹോൾക്കർ, ഛത്രപതി ശിവജി തുടങ്ങിയ ചരിത്രവ്യക്തികളെ കുറിച്ച് സ്‌കൂൾ വിദ്യാർഥികളോട് ചോദിക്കണമായിരുന്നുവെന്ന് പാരന്‍റ് ബോഡി ഹെഡ് അനീഷ് ജാർജരെ പറഞ്ഞു. സ്കൂൾ അടച്ചുപൂട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
A private school in Khandwa asked the name of film actor Kareena Kapoor Khan and Saif Ali Khan's son in the examination paper of class 6th. The DEO said a show cause notice will be issued to the school @ndtv @ndtvindia @GargiRawat @manishndtv pic.twitter.com/YkERwGYeMB
— Anurag Dwary (@Anurag_Dwary) December 24, 2021
അതേസമയം, സംഭവം ശ്രദ്ധയിൽപെട്ടതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. "സ്‌കൂളിന് കാരണം കാണിക്കൽ നോട്ടീസ് നൽകും. സ്‌കൂളിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി ആരംഭിക്കും," ഖണ്ട്വ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സഞ്ജീവ് ഭലേറാവു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.