ആറുമത്സര ചിത്രങ്ങൾ, 'ചുരുളി'യുടെ രണ്ടാം പ്രദർശനവും ഇന്ന്
text_fieldsതിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ ആറു മത്സര ചിത്രങ്ങൾ അടക്കം ശനിയാഴ്ച 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. വിയറ്റ്നാം ചിത്രമായ റോം, അസർബൈജാൻ ചിത്രം ഇൻ ബിറ്റ് വീൻ ഡൈയിങ്, അലഹാേഡ്രാ റ്റെലമാക്കോ സംവിധാനം ചെയ്ത ലോൺലി റോക്ക്, മറാത്തി ചിത്രം 'സ്ഥൽ പുരാൺ', മോഹിത് പ്രിയദർശിയുടെ 'കോസ' എന്നീ ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
മലയാളത്തിലെ മത്സരചിത്രമായ ചുരുളിയുടെ രണ്ടാമത്തെ പ്രദർശനവും ശനിയാഴ്ച ഉണ്ടാകും. വൈകീട്ട് നാലിന് കൈരളിയിലാണ് ഈ ചിത്രം പ്രദർശിപ്പിക്കുക. ലോക സിനിമ വിഭാഗത്തിൽ ദ വേസ്റ്റ് ലാൻഡ്, സാറ്റർഡേ ഫിക്ഷൻ, 200 മീറ്റേഴ്സ്, നോ വെയർ സ്പെഷൽ, ക്വോ വാഡിസ് ഐഡ തുടങ്ങിയ 11 ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ അരുൺ കാർത്തിക് സംവിധാനം ചെയ്ത നാസിറും പ്രദർശിപ്പിക്കും. വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയ കിയോഷി കുറൊസാവ ചിത്രം വൈഫ് ഓഫ് എ സ്പൈയുടെ രണ്ടാമത്തെ പ്രദർശനവും ശനിയാഴ്ച ഉണ്ടാകും .
ചോലയ്ക്ക് ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത കയറ്റം, കെ.പി. കുമാരെൻറ ഗ്രാമവൃക്ഷത്തിലെ കുയിൽ, ആൻേഡ്രായിഡ് കുഞ്ഞപ്പൻ എന്നീ മലയാളചിത്രങ്ങളും ശനിയാഴ്ചത്തെ പ്രദർശനത്തിലുണ്ട്.
സംവിധായകനും എഴുത്തുകാരനുമായ സൗമിത്ര ചാറ്റർജിക്ക് ആദരമായി ചാരുലതയുടെ പ്രദർശനം ശനിയാഴ്ച നടക്കും. സത്യജിത് റായ് സംവിധാനം ചെയ്ത ഈ ചിത്രം നിള തിയറ്ററിൽ രാവിലെ ഒമ്പതിനാണ് പ്രദർശിപ്പിക്കുന്നത് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.