സെക്കൻഡ് ഷോയും ആരംഭിക്കണമെന്ന് നടൻ ജയസൂര്യ
text_fieldsതിരുവനന്തപുരം: സിനിമാവ്യവസായത്തിന് ഗുണം ലഭിക്കണമെങ്കിൽ സെക്കൻഡ് ഷോകൂടി ആരംഭിക്കണമെന്ന് നടൻ ജയസൂര്യ. മാധ്യമപ്രവർത്തകൻ പ്രജേഷ് സെൻ സംവിധാനം ചെയ്ത 'വെള്ളം' സിനിമയുടെ പ്രചാരണാർഥം തമ്പാനൂർ കൈരളി തിയറ്ററിലെത്തിയപ്പോഴായിരുന്നു താരത്തിെൻറ പ്രതികരണം.
കുടുംബപ്രേക്ഷകർ രാത്രിയാണ് കൂടുതലായും സിനിമ കാണാനെത്തുന്നത്. േകാവിഡ് പ്രോട്ടോകോളുകൾ പാലിച്ച് സെക്കൻഡ് ഷോ കൂടി തുടങ്ങിയാൽ സിനിമാമേഖലക്ക് ഏറെ ഗുണം ചെയ്യും.
തിയറ്ററുകളിൽ േകാവിഡ് നിയന്ത്രണങ്ങളെല്ലാം കർശനമായി പാലിക്കുന്നുണ്ട്. അത്തരത്തിൽ പ്രേക്ഷകർ കൂടി സഹകരിക്കുമ്പോൾ കൂടുതൽ ഷോകൾ അടുത്തുതന്നെ നടത്താനാവുമെന്ന് പ്രതീക്ഷയുണ്ടെന്നും ജയസൂര്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.