‘സെക്ഷൻ 306 ഐ.പി.സി’ ഏപ്രിൽ 8ന് തിയറ്ററുകളിൽ
text_fieldsവി.എച്ച്. ദിരാർ തിരക്കഥയെഴുതി ശ്രീനാഥ് ശിവ സംവിധാനം ചെയ്യുന്ന ‘സെക്ഷൻ 306 ഐ.പി.സി’ ഏപ്രിൽ 8ന് റിലീസ് ചെയ്യും. രഞ്ജി പണിക്കർ, ശാന്തികൃഷ്ണ, എം.ജി ശശി, പ്രിയനന്ദനൻ, ജയരാജ് വാര്യർ, രാഹുൽ മാധവ്, സാവിത്രി ശ്രീധരൻ, വിഷ്ണുദാസ്, പ്രിയ ശ്രീജിത്ത്, സുർജിത്ത്, മറീന മൈക്കിൾ, ശ്രീജിത്ത് വർമ, അഡ്വ. പ്രദീപ് വരവത്ത് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ.
ശ്രീധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് വർമയാണ് നിർമാണം. കൈതപ്രം ദാമോദരൻ നമ്പൂതിരി, കൈതപ്രം വിശ്വനാഥൻ എന്നിവർ സംഗീതവും ഗാനരചനയും നിർവഹിക്കുന്നു. കൈതപ്രം വിശ്വനാഥൻ അവസാനമായി സംഗീതം നൽകിയത് ഈ ചിത്രത്തിനാണ്. പി. ജയചന്ദ്രൻ, വിദ്യാധരൻ മാഷ്, ചിത്ര, ഇന്ദുലേഖ വാര്യർ എന്നിവരുടേതാണ് ആലാപനം.
ഛായാഗ്രഹണം: പ്രദീപ് നായർ, എഡിറ്റർ: സിയാൻ ശ്രീജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി ഒലവക്കോട്, കല: എം. ബാവ, മേക്കപ്പ്: ലിബിൻ മോഹൻ, വസ്ത്രാലങ്കാരം: ഷിബു പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് രാമൻ, ഫിനാൻഷ്യൽ കൺട്രോളർ: രജീഷ് പത്താംകുളം, ചീഫ് അസോ. ഡയറക്ടർ: അനിൽ മാത്യു, അസോസിയേറ്റ് ഡയറക്ടേഴ്സ്: കിരൺ, സുമിലാൽ സുബ്രഹ്മണ്യൻ, മോഹൻ സി. നീലമംഗലം. സ്റ്റിൽസ്: ആൽവിൻ ഡ്രീം പിക്ചേഴ്സ്, വാർത്ത: എ.എസ്. ദിനേശ്, തിറ: നെടുങ്ങോട്ടൂർ തിറയാട്ട സമിതി കോഴിക്കോട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.