ആരെ പേടിക്കാനാണ്,ധൈര്യമായിട്ടു മുന്നോട്ട്...; എമ്പുരാന് പിന്തുണയുമായി സീമാ ജി. നായർ, ‘ആരൊക്കെ എത്ര തെറി വിളിച്ചാലും ..എങ്ങും ഏശീല്ല’
text_fieldsസംഘപരിവാർ സംഘടനകളുടെ ഭീഷണി നേരിടുന്ന എമ്പുരാൻ സിനിമക്ക് പിന്തുണയുമായി നടി സീമാ ജി. നായർ. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് പിന്തുണ അറിയിച്ചത്. കുറിപ്പിന് കീഴെ തെറി വിളി നിറയുകയാണ്. ആരൊക്കെ എത്ര തെറി വിളിച്ചാലും ..എങ്ങും ഏശീല്ലായെന്നാണ് രണ്ടാമത്തെ കുറിപ്പിൽ സീമാ ജി. നായർ പറയുന്നത്.
ആദ്യമെഴുതിയ കുറിപ്പ് പൂർണ രൂപത്തിൽ
ആരെ പേടിക്കാനാണ്,ധൈര്യമായിട്ടു മുന്നോട്ട് ..എത്രയൊക്കെ Hatecampaignവന്നാലും ..കാണേണ്ടവർ ഇത് കാണും ..പണ്ടൊക്കെയാണ് ഓച്ഛാനിച്ചു നിൽക്കുന്ന കാലഘട്ടം,ഇപ്പോൾ ഒരുപാട് ദുരം മുന്നോട്ടു പോയിരിക്കുന്നു .ആരെ ,ആരാണ് പേടിക്കേണ്ടത് ,കൈകെട്ടി ,കഴുത്തു കുനിച്ചു നിർത്തി ,കഴുത്തു വെട്ടുന്നരീതി അത് കേരളത്തിൽ വിലപ്പോകില്ല ,ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആരുടേയും മുന്നിൽ അടിയറവ് വെക്കാൻ ഉള്ളതല്ല ,പറയേണ്ടപ്പോൾ ,പറയേണ്ടത് ,പറയാൻ ധൈര്യം കാണിച്ച നിങ്ങൾക്കിരിക്കട്ടെ 👏👏👏..ഇവിടെ ആർക്കാണ് പൊള്ളിയത് ,ആരുടെ പേര് ആരെങ്കിലും പറഞ്ഞോ ,കോഴികട്ടവന്റെ തലയിൽ പപ്പാണെന്നും പറഞ്ഞു എന്തിനീ ബഹളം ..സിനിമ സിനിമയായി മുന്നോട്ടു പോകട്ടെ ..ഇതിനിടയിൽ തമ്മിൽ അടിപ്പിക്കാൻ വെമ്പൽ കൊള്ളുന്നവർ വളരെയേറെ ..നന്നായി ആലോചിച്ചിട്ടാണി പോസ്റ്റ് ..
പോരട്ടങ്ങനെ പോരട്ടെ ,തെറി കൂമ്പാരങ്ങൾ പോരട്ടെ 🤠🤠🤠എല്ലാവർക്കും എന്തോ കൊള്ളുന്നുവെങ്കിൽ അതിൽ എന്തോ ഇല്ലേ ..ഒന്നും ഇല്ലെങ്കിൽ മിണ്ടാതിരുന്നാൽ പോരെ 😄😄ആരൊക്കെ ആരുടെ അച്ഛന് വിളിച്ചാലും ,ഒറ്റ അച്ഛന് പിറന്നവർ മുന്നോട്ട് ...,,(തെറി പാർസെലിൽ വരുന്നുണ്ട് ,പോസ്റ്റ് ഇട്ടതെ ഉള്ളു ..സൂപ്പർ ആണ് ..എന്റെ പ്രിയപ്പെട്ടവർ ആരും കമന്റ് വായിക്കല്ലേ ..കുറച്ചൊക്കെ ഞാൻ റിപ്ലൈ കൊടുക്കുന്നുണ്ട് 😍ഉറക്കം വരുമ്പോൾ പോയി കിടക്കുമെ..എന്റെ പൊന്നോ എന്റെ അപ്പൂപ്പൻ വരെ പരലോകത്തു നിന്ന് ഇറങ്ങി വരും )അത്രക്കും ഉണ്ട് ..പറ്റാത്തത് ഞാൻ ഡിലീറ്റ് ചെയ്യുമേ 😛😛😛😛
രണ്ടാമത്തെ കുറിപ്പ്
ശുഭദിനം 😛😛😛😛തെറിയുടെ പൂമൂടൽ നടന്നുകൊണ്ടിരിക്കുന്നു ..ആണുങ്ങളും ,പെണ്ണുങ്ങളും ഉണ്ട് ..ആരൊക്കെ എത്ര തെറി വിളിച്ചാലും ..എങ്ങും ഏശീല്ലാ ..കാരണം അത്രയും കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു നീക്കിയിട്ടുള്ളത് ..
സിനിമയിൽ ചാൻസ് കിട്ടാൻ ഇതുവരെ ആരെയും സോപ്പിട്ട് നിന്നിട്ടില്ല ,സിനിമയില്ലേൽ ,സീരിയൽ ,അതില്ലേൽ നാടകം ..ഇനി അതുമില്ലേൽ ഒരു തട്ടുകട തുടങ്ങും ..അത് മതി ജീവിക്കാൻ ..സിനിമ നടിയായി സപ്രമഞ്ച കട്ടിലിൽ ഇരുന്ന് ഊഞ്ഞാലാടിക്കോളാം എന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല 🤠🤠🤠🤠

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.