ഷേഡ്: പരിസ്ഥിതി സന്ദേശം നൽകുന്ന ഹ്രസ്വ ചിത്രം
text_fieldsവയോധികന്റെയും വളർത്തുനായയുടേയും സ്നേഹത്തിെൻറ പശ്ചാത്തലത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകുന്ന 'ഷേഡ്' എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സുധീഷ് ശിവശങ്കരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ യൂട്യൂബ് ചാനലായ ഗുഡ്‌വിൽ എൻറർടൈൻമെന്‍റിൽ പുറത്തിറങ്ങി.
പേര് സൂചിപ്പിക്കുന്നത് പോലെ തണലിെൻറ പ്രധാന്യം വിളിച്ച് പറയുന്ന ചിത്രം സംവിധായകരായ പ്രിയനന്ദനൻ, അജയ് വാസുദേവ്, ബിലഹരി, നടന്മാരായ ഉണ്ണി മുകുന്ദൻ, സെന്തിൽ കൃഷ്ണ, സംഗീത സംവിധായകരായ രതീഷ് വേഗ, രാഹുൽ രാജ് എന്നിവർ ചേർന്നാണ് റിലീസ് ചെയ്തത്. സേതു ശിവൻ പ്രൊഡക്ഷൻസ് നിർമിച്ച ചിത്രത്തിൽ ഛായാഗ്രഹണം ടി.എ. അജയും എഡിറ്റിങ്ങ് ഫ്രാങ്ക്ലിൻ ബിസെഡും സംഗീതം വിഷ്ണു ദാസും സൗണ്ട് ഡിസൈൻ ആൻറ് മിക്സിങ് ശ്രീജിത്ത് ശ്രീനിവാസനുമാണ് നിർവഹിച്ചത്.
(സുധീഷ് ശിവശങ്കരൻ)
അർജ്ജുൻ എന്ന ലാബ്രഡോർ ഇനത്തിൽപെട്ട നായയുടെ പ്രകടനം ആരേയും അത്ഭുതപ്പെടുത്തും. 'ബാർക്ക് എൻ ട്രാക്ക് കെ 9' അക്കാദമിയിലെ ഡോഗ് ട്രെയിനർ പ്രതീക് പ്രേംകുമാർ അതിൽ വിജയംകണ്ടു. പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രത്തിൽ അനിവാര്യമായ ദഹിപ്പിക്കൽ ചടങ്ങിന് ആവശ്യമായ മാവ് വെട്ടുന്ന രംഗം കലാസംവിധായകർ കൃഷ്ണൻ, ബാബു, നിധീഷ് എന്നിവർ അതിമനോഹരമായി നിർവഹിച്ചു. കെ.എസ്.ഇ.ബിയുടെ വൈദ്യുതി ലൈനിൽ മുട്ടിയതിെന തുടർന്ന് വെട്ടിയിട്ട രണ്ട് ദിവസം കഴിഞ്ഞ മാവിൻശിഖരമാണ് കലാസംവിധായകർ മാവായി മാറ്റിയതെന്ന് സംവിധായകൻ സുധീഷ് ശിവശങ്കരൻ പറഞ്ഞു.
പരിസ്ഥിതി ദിനത്തെ മുൻനിർത്തി അഞ്ച് വർഷം മുമ്പ് കുട്ടികൾക്കായി രചിച്ച കുട്ടിക്കഥ പ്രസിദ്ധീകരിച്ച് കാണുന്നതിനായി സുധീഷ് പല പത്രം ഓഫിസുകളിലും കയറിയിറങ്ങിയിരുന്നു. ഒരുപക്ഷേ, അന്ന് അത് അച്ചടിച്ച് വന്നിരുന്നുവെങ്കിൽ 'ഷേഡ്' പിറക്കുമായിരുന്നില്ലെന്ന് സുധീഷ് പറയുന്നു. തൃശ്ശൂർ അവിണിശ്ശേരി പഞ്ചായത്തിലെ വള്ളിശ്ശേരി ഗ്രാമത്തിൽ ജനിച്ച സുധീഷ് കുട്ടിക്കാലം മുതൽക്കുള്ള സിനിമാ മോഹമാണ് ഈ ഷോർട്ട് ഫിലിമിലൂടെ സാധ്യമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.