ലജ്ജ തോന്നി; പത്താനിലെ ബുദ്ധിമുട്ടേറിയ രംഗത്തെ കുറിച്ച് ഷാറൂഖ് ഖാൻ
text_fieldsആയിരം കോടി ക്ലബിലേക്ക് അടുക്കുകയാണ് ഷാറൂഖ് ഖാന്റെ പത്താൻ. ജനുവരി 25 ന് പ്രദർശനത്തിന് എത്തിയ ചിത്രം ഹൗസ്ഫുള്ളായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നാല് വർഷത്തിന് ശേഷം തിയറ്ററുകളിൽ എത്തുന്ന എസ്.ആർ.കെ ചിത്രമായത് കെണ്ട് തന്നെ പ്രഖ്യാപനം മുതലെ പത്താൻ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു.
ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുമ്പോൾ ഏറ്റവും ബുദ്ധിമുട്ടേറിയ രംഗത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഷാറൂഖ് ഖാൻ. ട്വിറ്ററിൽ ആരാധകരുടെ ചേദ്യത്തിനായിരുന്നു മറുപടി. തന്റെ ശരീരം പ്രദർശിപ്പിക്കുന്ന രംഗങ്ങൾ ചെയ്യാനായിരുന്നു ബുദ്ധിമുട്ട്. അങ്ങനെയുള്ള രംഗങ്ങൾ ചെയ്യാൻ ലജ്ജ തോന്നിയെന്നും തണുപ്പായിരുവെന്നും എസ്. ആർ.കെ പറഞ്ഞു.
26 ദിവസം പൂർത്തിയാക്കുമ്പോൾ 992 കോടിയാണ് പത്താൻ നേടിയിരിക്കുന്നത്.കഴിഞ്ഞ വെള്ളിയാഴ്ച ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് 110 ആക്കിയിരുന്നു. ഈ ആഴ്ചയോടെ സിനിമ 1000 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.