ആദ്യ ദിനം നൂറ് കോടി, ചരിത്ര നേട്ടം സ്വന്തമാക്കി കിങ് ഖാൻ; പത്താൻ ആയിരം കോടി ക്ലബിൽ
text_fieldsആയിരം കോടി ക്ലബിൽ ഇടംപിടിച്ച് ഷാറൂഖ് ഖാന്റെ പത്താൻ. 27 ദിവസം കൊണ്ടാണ് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി 25 ന് പ്രദർശനത്തിനെത്തിയ പത്താൻ ഇന്ത്യയിൽ നിന്ന് മാത്രം 620 കോടിയാണ് നേടിയിരിക്കുന്നത്. 380 കോടിയാണ് രാജ്യത്തിന് പുറത്ത് നിന്ന് ചിത്രത്തിന് ലഭിച്ചത്. തിയറ്ററുകളിൽ എത്തിയ ആഴ്ചകൾ പിന്നിട്ടിട്ടും നിറഞ്ഞ സദസിൽ പത്താൻ പ്രദർശനം തുടരുകയാണ്.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പത്താൻ ഹിന്ദിയെ കൂടാതെ തെന്നിന്ത്യൻ ഭാഷകളിലും റിലീസ് ചെയ്തിരുന്നു. 499.05 കോടിയാണ് ഹിന്ദിയിൽ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത് . 17 കോടി തെന്നിന്ത്യയിൽ നിന്നും നേടി. 377 കോടിയാണ് പത്താന്റെ ഓവർസീസ് കളക്ഷൻ.
വിവാദങ്ങളുടെ അകമ്പടിയോടെയാണ് പത്താൻ തിയറ്ററുകളിൽ എത്തിയത്. എന്നാൽ ഇതൊന്നും ചിത്രത്തെ സ്പർശിച്ചില്ല. ആദ്യദിനം തന്നെ 100 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. 250 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം 106 കോടി രൂപയാണ് റിലീസിങ് ദിവസം നേടിയത്.
നാല് വർഷത്തിന് ശേഷം പുറത്ത് ഇറങ്ങുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. ദീപിക പദുകോണാണ് നയിക. ജോൺ എബ്രഹാമും ചിത്രത്തിൽ പ്രധാനകഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.