രഞ്ജിത്ത് ആ ടൈപ്പല്ല'; അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല, പിന്തുണച്ച് ഷാജി കൈലാസ്
text_fieldsകൊച്ചി: ബംഗാളി നടിയുടെ ആരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ പിന്തുണച്ച് സംവിധായകൻ ഷാജി കൈലാസ്. രഞ്ജിത്ത് അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്ന് ഷാജി കൈലാസ് പറഞ്ഞു. രഞ്ജിത്ത് ആ ടൈപ്പല്ല, ഇത്രയും പേർക്ക് മുന്നിൽവെച്ച് രഞ്ജിത്ത് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. ആരോപണങ്ങളുടെ നിജസ്ഥിതി തെളിയിക്കുമെന്ന് രഞ്ജിത്ത് തന്നെ വ്യക്തമാക്കിയതാണെന്നും ഷാജി കൈലാസ് പറഞ്ഞു.
പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു. കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി. ഇതേത്തുടർന്നു സിനിമയിൽ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങി.
ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാൽ അതിലേക്കുള്ള സൂചനകൾ നൽകുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റം. ബംഗാളിലിരുന്നു നിയമനടപടികൾ സ്വീകരിക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ഇടതു സഹയാത്രികയായ ശ്രീലേഖ പറഞ്ഞിരുന്നു.
തുടർന്ന് പ്രതിഷേധം ശക്തമായതോടെ സർക്കാറിന് മുമ്പാകെ രാജിക്കത്ത് നൽകാൻ രഞ്ജിത്ത് നിർബന്ധിതനായിരുന്നു. പ്രതിപക്ഷത്ത് നിന്ന് ഒപ്പം ഭരണപക്ഷത്ത് നിന്നും രാജിക്കായി മുറവിളി ഉയർന്നതോടെയാണ് അദ്ദേഹം സമ്മർദത്തിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.