Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഈ മനോരോഗികൾക്ക്​...

ഈ മനോരോഗികൾക്ക്​ എന്ത്​ ചികിത്സയാണ്​ നൽകേണ്ടത്​; മരണവാർത്തയിൽ പ്രതികരിച്ച്​ ശക്​തിമാൻ നടൻ മുഖേഷ്​ ഖന്ന

text_fields
bookmark_border
ഈ മനോരോഗികൾക്ക്​ എന്ത്​ ചികിത്സയാണ്​ നൽകേണ്ടത്​; മരണവാർത്തയിൽ പ്രതികരിച്ച്​ ശക്​തിമാൻ നടൻ മുഖേഷ്​ ഖന്ന
cancel

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ മരിച്ചുവെന്ന വാർത്തകളിൽ പ്രതികരണവുമായി മുതിർന്ന നടൻ മുഖേഷ്​ ഖന്ന. സമൂഹമാധ്യമങ്ങളിലെ ത​െൻറ വ്യാജ മരണവാർത്ത കണ്ട്​ നിരവധിപേരാണ്​ വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്​ബുക്കിൽ പങ്കുവെച്ച വിഡിയോയിലാണ്​ ശക്​തിമാൻ നടൻ മുകേഷ്​ ഖന്നയുടെ പ്രതികരണം.

നിങ്ങളുടെ അനുഗ്രഹത്താൽ താൻ പൂർണ്ണ ആരോഗ്യവാനാണെന്ന്​ അദ്ദേഹം പ്രതികരിച്ചു. എനിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടില്ല. ഒരു ആശുപത്രിയിലും അഡ്​മിറ്റ്​ ചെയ്​തിട്ടുമില്ല. ആരാണ്​ ഇത്തരം വാർത്തകളുണ്ടാക്കുന്നത്​ അറിയില്ല. അവരുടെ ലക്ഷ്യവും അറിയില്ല. വ്യാജ വാർത്തകളിലൂടെ ജനങ്ങളുടെ വികാരങ്ങളെ മുറിവേൽപ്പിക്കുകയാ​ണ്​ അവർ ചെയ്യുന്നതെന്നും മുഖേഷ്​ ഖന്ന പറഞ്ഞു.

ഈ മാനസിക രോഗികൾക്കുള്ള ചികിത്സയെന്താണ്​. ആരാണ്​ ഇവരെ ശിക്ഷിക്കുക. ഇനിയെങ്കിലും ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്​ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1990കളിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്​ത ശക്​തിമാൻ എന്ന സീരിയലിലൂടെയാണ്​ മുഖേഷ്​ ഖന്ന ടെലിവിഷൻ പ്രേക്ഷകർക്ക്​ പ്രിയങ്കരനായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shakthimanMukesh Khanna
News Summary - Shaktimaan actor Mukesh Khanna speaks on death hoax, says 'I'm perfectly alright'
Next Story