വിജയ് സേതുപതിക്കെതിരെ ട്വിറ്ററിൽ ഷെയിം ഹാഷ്ടാഗ്; നടനെ ബഹിഷ്കരിക്കാൻ ആഹ്വാനം
text_fieldsചെന്നൈ: ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻെറ ജീവിത കഥ പറയുന്ന '800' എന്ന ചിത്രത്തിൽ പ്രധാനവേഷം ചെയ്യുന്ന വിജയ് സേതുപതിക്കെതിരെ ട്വിറ്ററിൽ ഷെയിം ഹാഷ്ടാഗ്. ഷെയിം ഓൺ യൂ വിജയ് സേതുപതി എന്ന ഹാഷ്ടാഗാണ് ട്വിറ്ററിൽ ട്രെൻഡിങ്ങിലെത്തിയിരിക്കുന്നത്. സേതുപതിയെ ബഹിഷ്കരിക്കുക എന്ന ഹാഷ്ടാഗും ട്രെൻഡിങ്ങിലുണ്ട്.
മുത്തയ്യ മുരളീധരനായി സേതുപതി എത്തുന്ന ചിത്രത്തിൻെറ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെയാണ് സേതുപതിക്കെതിരെ വിമര്‍ശനം ശക്തമായത്.
മുത്തയ്യ മുരളീധരന്‍ വംശഹത്യ സംഘത്തിലെ അംഗമാണെന്നും, വിജയ് സേതുപതി തമിഴ് സിനിമക്ക് അപമാനമാണെന്നുമുള്ള വാദങ്ങളുമായാണ് ഒരു വിഭാഗം രംഗത്തെത്തയിരിക്കുന്നത്.
ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജ്യത്തെ തമിഴരെ അടിച്ചമര്‍ത്തുന്നവരാണെന്നും, ആ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിച്ച ഒരു ക്രിക്കറ്റ് താരത്തെ വിജയ് സേതുപതി അവതരിപ്പിക്കുന്നത് അന്യായമാണെന്നും ട്വിറ്ററാറ്റികള്‍ വാദിക്കുന്നു.
സിനിമ ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ വിജയ് സേതുപതി തയാറാകണമെന്ന് സംവിധായകൻ സിനു രാമസാമിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
#TamilGenocide#Murali is part of the genocide gang.
— Sabaji⏺ (@SabaTS2) October 9, 2020
Do you want be part of the gang too Mr. @VijaySethuOffl
Please stop🙏🏿 https://t.co/2ib82teix7
Forget & forgive people and move forward..!! My ass..!! This guy doesn't have a spine..!! @VijaySethuOffl u will regret acting hia movie..!! #ShameOnVijaySethupathi #Tamils_Boycott_VijaySethupathi pic.twitter.com/BuVp2eEssQ
— karthick keyan (@karthic99761680) October 13, 2020
The flag that kills thousands of Tamils, give death threats, treat the minorities as second class...what an audacity that @VijaySethuOffl is proud to bear that blood stain flag on his chest. You are a sell out.#ShameOnVijaySethupathi pic.twitter.com/SIxHIXEHom
— தமிழி (@southindiann) October 13, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.