''കമ്മ്യൂണിസ്റ്റാണ് എന്നുപറഞ്ഞതിന് പിതാവിനോട് വിശദീകരണം ചോദിച്ചയാളാണ് കോൺഗ്രസ് വേദിയിലിരിക്കുന്നത്''
text_fieldsകൊച്ചി: സിനിമ സംഘനടയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഷമ്മി തിലകൻ രംഗത്ത്. കമ്മ്യൂണിസ്റ്റാണ് എന്ന് പരസ്യമായി പറഞ്ഞതിന് പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും പുറത്താക്കുകയും ചെയ്തയാളാണ് കോൺഗ്രസിനൊപ്പം വേദി പങ്കിടുന്നതെന്ന് ഷമ്മി തിലകൻ ഇടവേള ബാബുവിനെ പരിഹസിച്ചു.
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഹരിപ്പാടെത്തിയപ്പോൾ വേദി പങ്കിട്ട ഇടവേള ബാബു താൻ പണ്ടേ കോൺഗ്രസുകാരനാണെന്ന് തുറന്നുപറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഫേസ്ബുക്കിൽ പരസ്യ പ്രതികരണവുമായി ഷമ്മി എത്തിയിരിക്കുന്നത്.
ഷമ്മി തിലകൻ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
ഞാൻ കമ്മ്യൂണിസ്റ്റാണ്..!
എന്ന് പരസ്യമായി പറഞ്ഞതിന് എന്‍റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നൽകിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാൻ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത 'അമ്മ' സംഘടനയുടെ പ്രതി പക്ഷ നേതാവ്..; #ഞാൻ_കോൺഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതിൽ എന്താ കൊഴപ്പം..?
അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകൾക്ക് വളപ്പിൽ പോലും പാടില്ല എന്നല്ലേ ഉള്ളൂ..?
നന്നായി കണ്ണ് തള്ളി കണ്ടാ മതി..!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.