ഇങ്ങനെയാണ് പ്രിയദര്‍ശൻ 'കൊറോണ പേപ്പേഴ്‌സ്' ഒരുക്കിയത്; വിഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ
text_fieldsഷൈൻ ടോം ചാക്കോ, ഷെയ്ൻ നിഗം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ഏപ്രിൽ ആറിന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചാണ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. താരങ്ങൾക്ക് നിർദ്ദേശം കൊടുക്കുന്ന പ്രിയദർശനോടൊപ്പം അണിയറപ്രവർത്തകരേയും വിഡിയോയിൽ കാണാം.
കുഞ്ഞാലിമരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ശ്രീഗണേഷിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രിയദര്‍ശനാണ്. ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. സിദ്ധിഖ്, ഗായത്രി ശങ്കര്‍, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ഹന്ന റെജി കോശി, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന്‍ നായര്‍ ആണ്. സംഗീതം കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍-ഷാനവാസ് ഷാജഹാന്‍, സജി, കലാസംവിധാനം- മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നന്ദു പൊതുവാള്‍, കോസ്റ്റ്യൂം ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- രതീഷ് വിജയന്‍, ആക്ഷന്‍- രാജശേഖര്‍, സൗണ്ട് ഡിസൈന്‍- എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.