സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന: ഷാർപ്പ്ഷൂട്ടർ അറസ്റ്റിൽ
text_fields
ഫരീദാബാദ്: ബോളിവുഡ് നടൻ സൽമാൻ ഖാനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഷാർപ്പ്ഷൂട്ടറെയും സംഘത്തെയും ഫരീദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ടാതലവനായ ലോറൻസ് ബിഷ്നോയുടെ സംഘത്തിലെ ഷാർപ്പ്ഷൂട്ടറായ രാഹുലിനെയും സംഘാംഗങ്ങളെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്ന് തോക്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സൽമാൻ ഖാനെ വധിക്കാൻ ലോറനസ് ബിഷ്നോയ്യുടെ നിർദേശപ്രകാരം ജനുവരിയിൽ രാഹുൽ മുംബൈയിലെത്തുകയും രണ്ടു ദിവസം തുടർച്ചയായി സൽമാെൻറ വസതി നിരീക്ഷിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. 2018 ൽ ഹൈദരാബാദിൽ നിന്നും അറസ്റ്റിലായ ഷൂട്ടർ നെഹ്റ, ബിഷ്നോയുടെ നിർദേശപ്രകാരം സൽമാനെ വധിക്കാൻ ഗൂഢാലോചന നടത്തിയതായി വെളിപ്പെടുത്തിയിരുന്നു.
മാൻ വേട്ടക്കേസിൽ സൽമാൻ ഖാനെതിരെ ലോറൻസ് ബിഷ്നോയ് സംഘം നേരത്തെയും വധഭീഷണി നടത്തിയിരുന്നു. കൃഷ്ണമൃഗത്തെ സംരക്ഷിക്കുന്ന ബിഷ്നോയ് വിഭാഗത്തിൽപ്പെട്ടയാളാണ് ലോറൻസ് ബിഷ്നോയ്. 1998 ൽ ജോധ്പൂരിൽ വെച്ച് കൃഷ്ണമൃഗത്തെ കൊന്ന കേസിൽ സൽമാൻ ഖാനെതിരെ ശിക്ഷാ നടപടികൾ ഇല്ലാതിരുന്നത് ഇവരെ ചൊടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.