Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഷൈൻ ടോം ചാക്കോയെ...

ഷൈൻ ടോം ചാക്കോയെ ദുബൈയിൽ വിമാനത്തിൽ നിന്ന്​ ഇറക്കിവിട്ടു

text_fields
bookmark_border
Shine Tom Chacko was dropped from the plane in Dubai
cancel

ദുബൈ: നടൻ ഷൈൻ ടോം ചാക്കോയെ ദുബൈ വിമാനത്താവളത്തിൽ നിന്ന്​ ഇറക്കിവിട്ടു. കൊച്ചിയിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിൽ എത്തിയ ഷൈനിനെ സംശയാസ്പദമായ പെരുമാറ്റത്തെ തുടർന്നാണ്​ ഇറക്കി​വിട്ടത്​. ശനിയാഴ്ച ഉച്ചക്ക്​ 1.30ന്​ പുറപ്പെടേണ്ട എയർ ഇന്ത്യ എ.ഐ 934 വിമാനത്തിൽ നിന്നാണ്​ ഷൈനിനെ ഇറക്കിവിട്ടത്​.

വിമാനത്തിന്‍റെ കോക്​പിറ്റിൽ അതിക്രമിച്ച്​ കടക്കാൻ ശ്രമിച്ചെന്നും മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്​. മണിക്കൂറോളം ഇമിഗ്രേഷൻ അധികൃതരുടെ കസ്റ്റഡിയിലായിരുന്നു ഷൈൻ. പുതിയ ചിത്രമായ ഭാരത സർക്കസിന്‍റെ പ്രമോഷനായി ദുബൈയിൽ എത്തിയതായിരുന്നു ഷൈൻ ഉൾപ്പെടെയുള്ള മലയാള ചലച്ചിത്രസംഘം.

മാസങ്ങൾക്ക്​ മുമ്പും ഷൈൻ ദുബൈ വിമാനത്താവളത്തിൽ പ്രശ്നമുണ്ടാക്കിയിരുന്നു. അന്ന്​ എയർ ഇന്ത്യ ജീവനക്കാരുമായാണ് പ്രശ്നമുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shine Tom Chacko
News Summary - Shine Tom Chacko was dropped from the plane in Dubai
Next Story