ഭാര്യയെ തല്ലേണ്ട ചേട്ടാ- 'ഉറപ്പാ പണികിട്ടും'; ഗാർഹിക പീഡനത്തിനെതിരെ ഹ്രസ്വചിത്രം
text_fieldsകൊച്ചി: തൊട്ടടുത്ത വീട്ടിലെ ചേട്ടൻ ചീത്ത പറഞ്ഞ് ഭാര്യയെ തല്ലുകയാണ്. പ്രതികരിക്കാതെ അച്ഛൻ മുറിവിട്ട് പോകുേമ്പാൾ ആ പെൺകുട്ടി അച്ഛന്റെ ഫോണിൽ നിന്ന് അയാളെ വിളിക്കുന്നു. തല്ലിന് ഇടവേള നൽകി ഫോൺ എടുക്കുന്ന അയാളോട് അവർ മുന്നറിയിപ്പ് പോലെ പറയുന്നത് ഇതാണ്-'ചേട്ടാ, ഉറപ്പാ പണികിട്ടും'.
ഗാർഹിക പീഡനത്തിനെതിരായ സന്ദേശം നൽകി മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക തയ്യാറാക്കിയ ഹ്രസ്വചിത്രത്തിലെ രംഗമാണിത്. സ്ത്രീധന പീഡനത്തിൽ പൊറുതിമുട്ടി ജീവിതം ഹോമിക്കുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യതതിൽ ശ്രദ്ധേയമാവുകയാണ് ഈ ഹ്രസ്വചിത്രം.
എസ്തർ അനിലും ശ്രീകാന്ത് മുരളിയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ അവസാനം നടി മഞ്ജു വാര്യരും സ്ത്രീധന സമ്പ്രദായത്തിനെതിരേ സന്ദേശവുമായി എത്തുന്നുണ്ട്. ഇത് പഴയ കേരളമല്ലെന്നും പണികിട്ടുമെന്ന് ഉറപ്പാണെന്നും ഗാർഹിക പീഡനത്തിന് ഇരയാകുന്നവർ തങ്ങൾ തനിച്ചാണ് എന്ന് കരുതരുതെന്നും മഞ്ജു പറയുന്നു. ഇന്ത്യൻ ആഡ്ഫിലിം മേക്കേഴ്സും നിർമ്മാണ പങ്കാളിയായ ചിത്രം നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.