'അയൽവാസി' വൈറലാകുന്നു
text_fieldsചെങ്ങമനാട്: ഹജ്ജിനോളം പുണ്യം ലഭിക്കുന്ന കാരുണ്യസേവനത്തിന്റെ കഥ പറയുന്ന മലയാളം ഹ്രസ്വചിത്രം 'അയൽവാസി' ശ്രദ്ധ നേടുന്നു. സി.കെ. ക്രിയേഷൻസിന്റെ ബാനറിൽ സി.കെ. നാസർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച 13 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ കളിപ്പാട്ടം വിൽപനക്കാരനായ റഹ്മാൻ കാത്തുസൂക്ഷിച്ച സമ്പാദ്യം മാരകരോഗം പിടിപെട്ട് ചികിത്സക്ക് വലയുന്ന അയൽവാസി ഗോപാലന്റെ മകൾക്ക് നൽകുന്നതാണ് പ്രമേയം.
പലരും സഹായിച്ചിട്ടും ശസ്ത്രക്രിയക്കുള്ള പണം തികയാതെ ഗോപാലൻ വലയുന്ന വിവരം ഹജ്ജിനുള്ള ഒരുക്കം പൂർത്തിയാക്കി വരുകയായിരുന്ന റഹ്മാൻ അറിയുന്നു. ഭാര്യ ഫൗസിയയും കുട്ടിയുടെ ദയനീയ അവസ്ഥ വിവരിക്കുന്നുണ്ട്. അതോടെയാണ് ഹജ്ജിന് കരുതിവെച്ച മുഴുവൻ പണവും കുട്ടിയുടെ ചികിത്സക്കായി റഹ്മാൻ നൽകുന്നതും പെൺകുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതും. സി.കെ. നാസറിന്റെ എട്ടാമത്തെ ടെലിഫിലിമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.