ഡോക്ടർ വി. പി ഗംഗാധരന്റെ അനുഭവങ്ങൾ ഹ്രസ്വചിത്രമാകുന്നു 'പെരുമ്പറ'
text_fieldsപ്രശസ്ത കാൻസർ രോഗ വിദഗ്ധനായ ഡോക്ടർ വി പി ഗംഗാധരന്റെ അനുഭവങ്ങളെ ആസ്പദമാക്കി നിബു പേരേറ്റിൽ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ' പെരുമ്പറ'. പ്രശസ്ത താരങ്ങളായ അനീഷ് രവി,സീമ ജി നായർ, പ്രമോദ് വെളിയനാട് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രീകരണം ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിന് രാവിലെ ഒമ്പതിന് എറണാകുളത്ത് ആരംഭിക്കും.
ചടങ്ങിൽ ഓൻകോ സർജൻ ഡോക്ടർ ജോജോ ജോസഫ് ഭദ്രദീപം തെളിയിക്കും.വരദായിനി ക്രിയേഷൻസിന്റെ ബാനറിൽ ബൈജു കെ ബാബു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഡോക്ടർ വി പി ഗംഗാധരന്റെതാണ്.തിരക്കഥ-സുഗതൻ കണ്ണൂർ,ഛായാഗ്രഹണം-കൃഷ്ണകുമാർ കോടനാട്,പ്രൊഡക്ഷൻ കൺട്രോളർ-രതീഷ് കരുനാഗപ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം,സ്റ്റിൽസ്-ജിതേഷ് ദാമോദർ,ഡിസൈൻ-വിയാഡ്ജോ,പി ആർ ഒ-എ എസ് ദിനേശ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.