'ഛായാമുഖിയും ഹാരവും'; പേര് പോലെ വേറിട്ടൊരു ഹ്രസ്വ ചിത്രം
text_fieldsകണ്ടുപഴകിയ ഹൊറർ ത്രില്ലർ കഥ പറച്ചിലിൽ നിന്ന് വിഭിന്നമായി പുതുമയുള്ള ആഖ്യാന രീതിയുമായി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുകയാണ് ഹ്രസ്വ ചിത്രമായ 'ഛായാമുഖിയും ഹാരവും'. ഒരു മാല പ്രധാന കഥാപാത്രമായി വരുന്ന കഥാഗതിയിൽ ഇൻവെസ്റ്റിഗേഷനും സസ്‌പെൻസും കൂട്ടിച്ചേർത്താണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
സിനിമാറ്റിക് മേക്കിങ്, പശ്ചാത്തല സംഗീതം, ശബ്ദമിശ്രണം എന്നിവ സാങ്കേതികമായി ഹ്രസ്വ ചിത്രത്തെ മികവുറ്റതാക്കുന്നു. അത് പോലെ കളർ ഗ്രേഡിങ് എടുത്തു പറയേണ്ടതാണ്. ജോമിൻ വി. ജോ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് ഷിഫാസ് ഷറഫ് ആണ്.
സഹ തിരക്കഥ- ഡാനിഷ് പി. രാജ, നിർമാണം- സിനിമ ബുദ്ദിസ്, കാമറ- വിസോൾ കരുനാഗപ്പള്ളി, എഡിറ്റിങ്- പ്രശാന്ത് ജയ്ഹോ, റീ റെക്കോർഡിങ് മിക്സർ- അർണോൾഡ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ - അജു അനൻ മാത്യു, ഡിഐ- പോൾ ഹോൾഡൻ, സംഗീതം- ലിനു മോനിച്ചൻ, ശബ്‌ദ രൂപകൽപന- അഭിഷേക് സെബാസ്റ്റ്യൻ, കാസ്റ്റിങ് ഡയറക്ടർ- വിനിൽ ഡിക്രൂസ്, അസിസ്റ്റന്റ് ഡയറക്ടർ- അതുൽ മധുസൂദനൻ, ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്- അഭിത് ചന്ദ്രൻ.
പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് ഡി. പയസ്. ആർട്ട്- നിവിൻ വി.ജെ ബാലു, പ്രൊഡക്ഷൻ സപ്പോർട്ട്- അനുമോൻ ആന്റണി, ശ്രീജേഷ് കെ.ടി & ശിവം ശുക്ല, അസിസ്റ്റന്റ് കാമറ- വിനീഷ്, ഹെലികാം- ഷാൻ കൊല്ലം, വി.എഫ്.എക്സ്- അമൽ എസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.