ക്ഷീണവും തളർച്ചയും തോന്നി, ഹൃദയാഘാതത്തിന് കാരണം കോവിഡ് വാക്‌സിന്റെ പാർശ്വഫലമാകാം ; നടൻ ശ്രേയസ് തൽപാഡെ
text_fieldsതനിക്ക് ഹൃദയാഘാതമുണ്ടാവാൻ കാരണം കോവിഡ് 19 വാക്സിന്റെ പാർശ്വഫലമാകാമെന്ന് നടൻ ശ്രേയസ് തൽപാഡെ. പുകവലിയോ മദ്യപാനമോ ഇല്ലാത്ത തനിക്കെങ്ങനെ ഹൃദയാഘാതമുണ്ടായെന്നും കോവിഡ് -19 വാക്സിനേഷനേഷന് ശേഷം ക്ഷീണം അനുഭവപ്പെട്ടെന്നും നടൻ അടുത്തു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കോവിഡ് വാക്സിനായ കോവി ഷീൽഡ് എടുത്തവരിൽ പാർശ്വഫലത്തിന് സാധ്യതയുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. അഭിമുഖത്തിൽ ഇതിനെക്കുറിച്ച് സംസാരിക്കവെയാണ് തനിക്കുണ്ടായ ഹൃദയാഘാതത്തെക്കുറിച്ച് പറഞ്ഞത്.
'ഞാൻ പുകവലിക്കില്ല, സ്ഥിരം മദ്യപാനിയുമല്ല, മാസത്തിലൊരിക്കൽ മാത്രമാണ് കഴിക്കുന്നത്. പുകയില ഉപയോഗിക്കില്ല. കൊളസ്ട്രോൾ അൽപം കൂടുതലാണ്. അത് സാധാരണമെന്നാണ് ഡോക്ടർ പറഞ്ഞത്. അതിന് മരുന്ന് കഴിച്ചിരുന്നു. അതുപോലെ പ്രമേഹമോ രക്തസമ്മർദ്ദമോയില്ല. പിന്നെ എങ്ങനെയെനിക്ക് ഹൃദയാഘാതം വരും? എന്താണ് അതിന് കാരണം?- താരം ചോദിക്കുന്നു.
കോവിഡ് വാക്സിനായ കോവി ഷീൽഡ് എടുത്തവരിൽ പാർശ്വഫലത്തിന് സാധ്യതയെ ഞാൻ തള്ളിക്കളയുന്നില്ല. കോവിഡ് വാക്സിൻ എടുത്തതിന് ശേഷം എനിക്ക് കുറച്ച് ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടിരുന്നു.ഒരുപക്ഷേ അത് കോവിഡ് മൂലമോ അല്ലെങ്കിൽ വാക്സിന്റെ പാർശ്വഫലമോ ആയിരിക്കാം.കോവിഡ് വാക്സിനെക്കുറിച്ച് പ്രചരിക്കുന്നതിൽ അൽപം സത്യമുണ്ടായിരിക്കണം. അതിനെ പൂർണ്ണമായും നിഷേധിക്കാനാവില്ല. നമ്മുടെ ശരീരത്തിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് നമ്മൾ ശിക്കും അറിയുന്നില്ല. ഇത് വളരെ ദൗർഭാഗ്യകരമാണ്, നമ്മൾ ഒഴുക്കിനൊപ്പം പോയി കമ്പനികളെ വിശ്വസിച്ചു. കോവിഡ് -19 ന് മുമ്പ് ഇത്തരം സംഭവങ്ങളെക്കുറിച്ച് താൻ കേട്ടിട്ടില്ല'- ശ്രേയസ് പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് ശ്രേയസ് തൽപാഡെക്ക് ഹൃദയാഘാതം ഉണ്ടായത്. 'ജീവിതത്തിലെ രണ്ടാമത്തെ അവസം' എന്നാണ് ഹൃദയാഘാതത്തെ അതിജീവിച്ചതിനെക്കുറിച്ച് നടൻ പറഞ്ഞത്. ജീവിതത്തിൽ ഇതിനുമുമ്പ് ഒരിക്കലും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യം നിസ്സാരമായി കാണരുതെന്നും താരം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.