മോഹൻലാലും മമ്മൂട്ടിയും ഇപ്പോഴും മുൻനിരയിൽ നിൽക്കാനുള്ള കാരണം ഇതാണ്; ആ റേഞ്ചിൽ എത്തുന്ന ഒരേയൊരു യുവ നടൻ അയാളാകും -സിബി മലയിൽ
text_fieldsമമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ ദീർഘകാലം സിനിമയിൽ നിൽക്കാൻ സാധ്യതയുള്ള നടന്മാർ ഇനി ഉണ്ടാവില്ലെന്ന് സംവിധായകൻ സിബി മലയിൽ. സിനിമയോടുള്ള താരങ്ങളുടെ സമർപ്പണമാണ് അവരെ ഇപ്പോഴും മുൻനിരയിൽ നിർത്തുന്നതെന്നും മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ആ റേഞ്ചിൽ എത്താൻ കഴിയുന്ന ഒരു നടൻ ഫഹദ് ഫാസിലായിരിക്കുമെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ ദീർഘകാലം സിനിമയിൽ നിൽക്കാൻ സാധ്യതയുള്ള നടന്മാർ ഇനി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. കാരണം അവരെപ്പോലെ കഴിവുള്ള അഭിനേതാക്കൾ ഇനി ഉണ്ടാകാൻ പോകുന്നില്ല. മോഹൻലാൽ അയാളുടെ 29-30 വയസിൽ ചെയ്തുവെച്ച കിരീടം, ദശരഥം, ഭരതം, സദയം പോലെയുള്ള സിനിമകൾ ചെയ്യാൻ ഇന്നത്തെ നടന്മാർക്ക് അവരുടെ 30-ാം വയസിൽ സാധിക്കില്ല. ചിലപ്പോള്‍ ഫഹദിന് അതൊക്കെ സാധിക്കുമായിരിക്കും. അയാളുടെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ നമുക്ക് അത് മനസിലാകും'- സിബി മലയിൽ അഭിമുഖത്തിൽ പറഞ്ഞു.
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമയോടുള്ള സമർപ്പണമാണ് അവരെ ഇപ്പോഴും മുൻനിരയിൽ നിർത്തുന്നത്. അവർക്ക് മറ്റൊന്നുമില്ല. എപ്പോഴും സിനിമ തന്നെയാണ്, പ്രത്യേകിച്ച് മമ്മൂട്ടിക്ക്. മോഹൻലാലിന് അത് സ്വഭാവികമായി വരുന്നതാണ്. അദ്ദേഹം അതിനായി അത്രത്തോളം പ്രയത്നിക്കാറില്ല. എന്നാൽ മമ്മൂട്ടി എപ്പോഴും പുതിയത് എന്ത് ചെയ്യാമെന്ന് ചിന്തിക്കും. ഇപ്പോൾ ചെയ്യുന്ന സിനിമയെക്കുറിച്ചല്ല വരാൻ പോകുന്ന സിനിമയെക്കുറിച്ചാണ് മമ്മൂട്ടി ചിന്തിക്കുന്നത്. പണ്ട് മുതലെ അങ്ങനെയാണ്. പുതിയ ആളുകളെ കണ്ടെത്തി അവതരിപ്പിക്കും. എവിടെ നിന്നാണ് ഒരു പുതിയ ആളെ കിട്ടുക എന്നദ്ദേഹം തപ്പി നടക്കുകയാണ്. പക്ഷെ ലാൽ അന്വേഷിച്ച് നടക്കാറില്ല. വരുന്ന സിനിമകൾ ചെയ്യുകയാണ് '- സിബി മലയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.