ഷാരൂഖ് - ഹൃത്വിക് ചിത്രങ്ങൾക്കുശേഷം 'വാർ' സംവിധായകൻ ഒരുമിക്കുന്നത് പ്രഭാസിനൊപ്പം
text_fieldsവാർ എന്ന ഹൃതിക് റോഷൻ ചിത്രത്തിെൻറ വമ്പൻ വിജയത്തിന് ശേഷം ബോളിവുഡിലെ ഏറ്റവും വിലകൂടിയ സംവിധായകൻമാരിൽ ഒരാളായി മാറിയിരിക്കുകയാണ് സിദ്ധാർഥ് ആനന്ദ്. ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കുന്ന പഠാൻ എന്ന ചിത്രത്തിെൻറ സെറ്റിലാണ് നിലവിൽ അദ്ദേഹം. ജോൺ എബ്രഹാം, ദീപിക പദുകോൺ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. അതിന് ശേഷം ഹൃതികിനെ തന്നെ നായകനാക്കി ഫൈറ്ററും സിദ്ധാർഥിെൻറതായി പുറത്തുവരും.
എന്നാൽ, പ്രഭാസ് ഫാൻസിന് ആഘോഷിക്കാനുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബാഹുബലിയിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയ പ്രഭാസ് ഒരു ചിത്രത്തിന് വേണ്ടി സിദ്ധാർഥ് ആനന്ദുമായി സഹകരിക്കാനൊരുങ്ങുകയാണ്. പഠാെൻറ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുമ്പ് തന്നെ സംവിധായകൻ ഹൈദരാബാദിലെത്തി പ്രഭാസുമായി നിരവധി ചർച്ചകൾ നടത്തിയതായി പിങ്ക്വില്ലയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിദ്ധാർഥ് പറഞ്ഞ തീം ഇഷ്ടപ്പെട്ട പ്രഭാസ് മുഴുനീള സ്ക്രിപ്റ്റുമായി വന്നാൽ, തീരുമാനം പറയാമെന്നും അറിയിച്ചിട്ടുണ്ട്. ഇത് സംഭവിക്കുകയാണെങ്കിൽ പ്രഭാസിെൻറ കരിയറിലെ തന്നെ ഏറ്റവും കൂടിയ ബജറ്റിലുള്ള വലിയ സിനിമായിരിക്കുമെന്നും സൂചനയുണ്ട്.
നിലവിൽ ഇന്ത്യയിൽ ഏറ്റവും മികച്ച സിനിമ ലൈനപ്പുള്ള താരമാണ് പ്രഭാസ്. രാധ കൃഷ്ണ കുമാറിെൻറ രാധേ ശ്യാം, കെ.ജി.എഫിന് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ, ഒാം റൗതിെൻറ ആദിപുരുഷ്, നാഗ് അശ്വിെൻറ സൈ-ഫൈ ചിത്രം എന്നിവയാണ് വരും വർഷങ്ങളിൽ താരത്തിെൻറതായി പുറത്തുവരിക. നാഗ് അശ്വിൻ ചിത്രത്തിൽ ദീപിക പദുകോൺ ആണ് നായികയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.