Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസിദ്ധാർഥും അദിതി റാവു...

സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായി

text_fields
bookmark_border
Siddharth and Aditi Rao Hydari tie the knot at a temple in Telangana
cancel

താരങ്ങളായ സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായതായി റിപ്പോർട്ട്. മാർച്ച് 27 ന് തെലങ്കാനയിലെ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വളരെ സ്വകാര്യമായിട്ടാണ് ചടങ്ങുകൾ നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ താരങ്ങൾ ഇതുവരെ വിവാഹത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

2021ലെ തെലുങ്ക് ചിത്രമായ 'മഹാ സമുദ്ര'ത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് ഇരുവരും പൊതുവേദികളിൽ ഒന്നിച്ചെത്താൻ തുടങ്ങിയത്. 2023 ൽ അദിതിക്ക് മനോഹരമായ പിറന്നാൾ ആശംസ നേർന്നുകൊണ്ട് സിദ്ധാർഥ് എത്തിയിരുന്നു. അദിതിയുടെ ചിത്രത്തിനൊപ്പം വളരെ സുന്ദരമായ കവിതയാണ് സിദ്ധാര്‍ഥ് പങ്കുവച്ചത്.

എസ്. യു അരുൺ കുമാർ സംവിധാനം ചെയ്ത 'ചിറ്റ' ആണ് നടന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. നിമിഷ സജയൻ, അഞ്ജലി നായർ, ആർ ദർശൻ എന്നിവരായിരുന്നു മറ്റു താരങ്ങൾ. ശങ്കറിനൊപ്പമുള്ള കമൽഹാസന്‍റെ ഇന്ത്യൻ 2-ല്‍ ഒരു പ്രധാന വേഷത്തില്‍ സിദ്ധാര്‍ഥ് എത്തുന്നുണ്ട്. താജ്: ഡിവൈഡഡ് ബൈ ബ്ലഡ് എന്ന രണ്ട് ഭാഗങ്ങളുള്ള വെബ് സീരീസിലാണ് അദിതി അവസാനമായി അഭിനയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aditi Rao HydariSiddharth
News Summary - Siddharth and Aditi Rao Hydari tie the knot at a temple in Telangana
Next Story