Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജനങ്ങൾക്കുള്ള വാക്​സിൻ എവിടെ..? ചോദ്യ ശരങ്ങളുമായി കേന്ദ്ര സർക്കാരിനെ വിടാതെ സിദ്ധാർഥ്​
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightജനങ്ങൾക്കുള്ള വാക്​സിൻ...

ജനങ്ങൾക്കുള്ള വാക്​സിൻ എവിടെ..? ചോദ്യ ശരങ്ങളുമായി കേന്ദ്ര സർക്കാരിനെ വിടാതെ സിദ്ധാർഥ്​

text_fields
bookmark_border

ചെന്നൈ: കേന്ദ്ര സർക്കാരി​െൻറ ജനദ്രോഹ നടപടികൾക്കെതിരെ എന്നും ശക്​തമായ രീതിയിൽ പ്രതികരിക്കാറുള്ള നടനാണ്​ സിദ്ധാർഥ്​. കേന്ദ്രസർക്കാർ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ പരാജയപ്പെട്ടതിനെതിരെയും രാജ്യത്തെ അലട്ടുന്ന ഓക്​സിജൻ ക്ഷാമത്തിനെതിരെയും താരം കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്നാലിപ്പോൾ വാക്​സിൻ ക്ഷാമത്തെ കുറിച്ചാണ്​ സിദ്ധാർഥ്​ ചോദ്യമുന്നയിക്കുന്നത്​. രാജ്യം വാക്സിൻ ക്ഷാമം നേരിടുന്നുവെന്നും ജനങ്ങൾക്കുള്ള വാക്സിൻ എവിടെയെന്നും സിദ്ധാർഥ് ട്വിറ്ററിലൂടെ ചോദിച്ചു.

വർഷാവസാനത്തോടെ ഫൈസറി​െൻറ കോവിഡ് വാക്സിൻ ഗുളികകൾ വിപണിയിലെത്തുമെന്ന വാർത്തയെ സ്വാഗതം ചെയ്യുന്നു. എന്നാൽ വാക്സിൻ ഇല്ലാത്ത സാഹചര്യത്തിൽ വാക്സിന് വേണ്ടി മുറവിളി കൂട്ടിയിട്ട് കാര്യമില്ലെന്നും, വാക്സിൻ എവിടെയെന്നും അദ്ദേഹം ചോദിച്ചു. ദേശീയ തലത്തിൽ വിഭവങ്ങളും ആവശ്യകതകളും പട്ടികപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിന്​ ഒരു ഔദ്യോഗിക വാർ റൂം പോലുമില്ല. ആവശ്യമുള്ളതും ലഭ്യമായതുമായ വിഭവങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി ആശയവിനിമയം നടത്താൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും കാര്യക്ഷമമായ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ട്വീറ്റിലൂടെ നിർദേശിച്ചു.

രാജ്യത്തെ ആരോഗ്യ സംവിധാനം തകർന്നിട്ടില്ലെന്നും എന്നാൽ മികച്ച ഭരണത്തി​െൻറ അഭാവത്തിൽ അത് താമസിയാതെ തകരുമെന്നും സിദ്ധാർഥ്​ തുറന്നടിച്ചു. പകർച്ചവ്യാധിക്കെതിരായ ഈ യുദ്ധത്തിൽ പങ്കുചേരുന്ന എല്ലാവര്‍ക്കും നന്ദി. പോരാട്ടത്തിൽ സഹായിക്കുന്ന ഓരോ ഹീറോയ്ക്കും സ്നേഹവും പിന്തുണയും അറിയിക്കുന്നു. നിങ്ങളുടെ സേവനത്തിന് നന്ദി." -അദ്ദേഹം പറഞ്ഞു.

ദീർഘ വീക്ഷണമില്ലാത്തതും അത്യാഗ്രഹികളുമായ ഭരണാധികാരികൾ കഴിഞ്ഞ വർഷം എല്ലാം ദുർവ്യയം ചെയ്​ത്​ രാജ്യത്തി​െൻറ ഭാവി തകർത്തു. കാര്യങ്ങൾ കൂടുതൽ വഷളാകാൻ പോവുകയാണ്​, ഡോക്ടർമാർ മുന്നറിയിപ്പ് നൽകിത്തുടങ്ങി. ദേഷ്യം പ്രകടിപ്പിക്കുക.. ഒരിക്കലും മറക്കരുത്! അതേസമയം, ദയവായി സുരക്ഷിതരായിരിക്കുക... ഒരു മാസം നീണ്ടു നിൽക്കുന്ന രാജ്യവ്യാപക ലോക്​ഡൗൺ മാത്രമാണ്​ ഇനിയുള്ള പോംവഴിയെന്ന്​ തോന്നുന്നു. നമുക്കത്​ താങ്ങാൻ കഴിയുമോ.. സങ്കടകരമെന്നു പറയട്ടെ, ഇത്തരമൊരു അവസ്ഥയിൽ എത്തുന്നത്​ നമുക്ക്​ ഒഴിവാക്കാമായിരുന്നോ...??? സിദ്ധാർഥ്​ ട്വിറ്ററിലൂടെ ചോദിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiddharthCovid Vaccine
News Summary - Siddharth questions the shortage of Covid-19 vaccines
Next Story