മരുത് മുത്തു ക്ഷണിക്കുന്നു-'സില്മെക്ക് എല്ലാവര്ത് മ് അനുഗ്രഹമ് ആശിർവാദമ് ഒപ്പ ഒത്തിമെമ് വേണ്ട്റെ...'
text_fieldsഅട്ടപ്പാടിയുടെ ജീവിതം പറയുന്ന 'സിഗ്നേച്ചർ' എന്ന സിനിമയുടെ പൂജയുടെ ക്ഷണക്കത്ത് വ്യത്യസ്തമാകുന്നു. ഒക്ടോബർ 15നാണ് സിനിമയുടെ പൂജ. ചിത്രീകരണവും അന്നുതന്നെ തുടങ്ങും. നായക കഥാപാത്രമായ മരുത് മുത്തു ആദിവാസി ഭാഷയിൽ എല്ലാവരെയും ക്ഷണിക്കുന്ന രീതിയിലാണ് ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്.
'അട്ടെഫെടി ദേശത്തിലെ ജീവിതണ ഫത്തിന 'സിഗ്നേച്ചർ' എന്ത പേരില സില്മെത് പൂജെ കർമ്മം ഒക്ടോബർ മാസ 15ക്ക് വെടിയാലെ 8.30 മണിക്ക് അട്ടെഫെടി ഫായ്കുളത്തിര്ക്ക സെന്‍റ് ജോസഫ് ഭവനിലിവെത്ത് നടക്ക് ത്. മനോജ് പാലോടൻ സംവിധാനം സെയ്റ ഫാദർ ബാബു തട്ടിൽ സി.എം.ഐ ത് കഥെലി ഉരുവാന സാൻജോസ് ക്രിയേഷൻസ്ത് ബാനറിലി സില്മെക്ക് എല്ലാവര്ത് മ് അനുഗ്രഹമ് ആശിർവാദമ് ഒപ്പ ഒത്തിമെമ് വേണ്ട്റെ...' (മരുത് മുത്തു, ആനക്കട്ടി) എന്നാണ് കത്ത്.
വിശിഷ്ടാതിഥികളായി ഫാദർ സാജു ചക്കാലക്കൽ സി.എം.ഐ, ഏബൽ ഫോർച്യൂൺ ഗ്രൂപ്പ് ചെയർമാൻ ഐസക് വർഗീസ് എന്നിവർ പങ്കെടുക്കും. സിനിമയുടെ പൂജക്കൊപ്പം നിർമാതാക്കൾ കട്ടേക്കാട് ഊരിലെ കുട്ടികൾക്ക് സ്നേഹ സമ്മാനമായി നൽകുന്ന പഠന കേന്ദ്രത്തിന്‍റെ നിർമാണ ഉദ്ഘാടനവും നടക്കും. 'ഇതു താൻ ഡാ പൊലീസ്' എന്ന ചിത്രത്തിനു ശേഷം മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'സിഗ്നേച്ചർ'. സാൻജോസ് ക്രിയേഷൻസിന്‍റെ ബാനറിൽ ലിബിൻ പോൾ അക്കര, അരുൺ വർഗീസ് തട്ടിൽ, ജസ്സി ജോർജ് എന്നിവരാണ് നിർമാണം. തിരക്കഥ, സംഭാഷണം സി.എം.ഐ വൈദികനായ ഫാ. ബാബു തട്ടിൽ എഴുതുന്നു.
അട്ടപ്പാടിയിലെ ആദിവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങളും അവക്കെതിരെയുള്ള പോരാട്ടവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ആക്ഷനും പ്രതികാരത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ പുതുമുഖങ്ങൾക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം- എസ് ലോവൽ, പ്രൊജക്റ്റ് ഡിസൈനർ-നോബിൾ ജേക്കബ്, ക്രീയേറ്റീവ് ഡയറക്ടർ-നിസാർ മുഹമ്മദ്, എഡിറ്റിങ്- സിയാൻ ശ്രീകാന്ത്, മേക്കപ്പ്-പ്രദീപ് രംഗൻ, ആർട്ട് ഡയറക്ടർ-അജി അമ്പലത്തറ, കോസ്റ്റ്യൂം ഡിസൈനർ-സുജിത് മട്ടന്നൂർ, ഡിസൈനിങ്- ആന്റണി സ്റ്റീഫൻ, വാർത്ത പ്രചരണം-എ എസ് ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.