'പണവും സമയവും നഷ്ടമാകും'; സൽമാന്റെ 'സിക്കന്ദറി'ന് സമൂഹ മാധ്യമങ്ങളിൽ ട്രോൾ
text_fieldsഎ.ആർ മുരുഗദോസ് സൽമാൻ ഖാനെ നായകനാക്കി ബോളിവുഡിൽ സംവിധാനം ചെയ്ത ചിത്രമാണ് സിക്കന്ദർ. തിയേറ്ററുകളിൽ റിലീസ് ചെയ്ത് ആദ്യദിനം പിന്നിടുമ്പോൾ സിനിമയ്ക്ക് തണുപ്പൻ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.
സൽമാൻ ഖാന്റെ പ്രകടനത്തിനും മുരുഗദോസിന്റെ മേക്കിങ്ങിനും വലിയ തോതിൽ വിമർശനം വരുന്നുണ്ട്. പണവും സമയവും നഷ്ടമാകും വിധമുള്ള സിനിമയാണ് സിക്കന്ദർ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
സൽമാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ വലിയ താരനിരയാണ് സിക്കന്ദറിൽ അണിനിരക്കുന്നത്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിർമിച്ചത്.
സന്തോഷ് നാരായണൻ ആണ് സിനിമക്കായി പശ്ചാത്തലസംഗീതമൊരുക്കിയത്. സന്തോഷിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. പ്രീതം ആണ് സിനിമക്കായി സംഗീതം ഒരുക്കിയത്. മലയാളിയായ വിവേക് ഹർഷൻ ആണ് സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചത്. എസ് തിരുനാവുക്കരശു ആണ് സിനിമയുടെ ഛായാഗ്രഹണം.
സൽമാൻ ഖാനും എആർ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സിക്കന്ദർ. 400 കോടി രൂപ ബജറ്റിൽ നിർമിക്കുന്ന ചിത്രം പോർച്ചുഗലിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ആണ് ചിത്രീകരണം പൂർത്തീകരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.