പ്രഭാസ് - നാഗ് അശ്വിന്‍ ചിത്രത്തില്‍ മെൻററായി ഇതിഹാസ ചലച്ചിത്രകാരന്‍ സിംഗീതം ശ്രീനിവാസ റാവു
text_fieldsഹൈദരാബാദ്: തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. പ്രഭാസിെൻറ 21ാമത്തെ ചിത്രമാണിത്. ചിത്രത്തിന് നിലവില്‍ പ്രഭാസ് 21 എന്നാണ് പേരിട്ടിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ദീപിക പദുകോണാണ് ചിത്രത്തിലെ നായികയാവുന്നത്.
ഇപ്പോഴിതാ ചിത്രത്തിെൻറ ക്രിയേറ്റീവ് മെൻറര്‍ ആയി എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകനും നടനുമായ സിംഗീതം ശ്രീനിവാസ റാവു. അദ്ദേഹത്തിെൻറ 89ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിെൻറ സംവിധായകന്‍ നാഗ് അശ്വിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
'ഏറെക്കാലമായി കാത്തിരുന്ന ഒരു സ്വപ്നം ഒടുവില്‍ സാക്ഷാത്കരിക്കുന്നു. ഞങ്ങളുടെ ഇതിഹാസത്തിലേക്ക് സിംഗീതം ശ്രീനിവാസ റാവു ഗാരുവിനെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിെൻറ സൃഷ്ടിപരമായ മഹാശക്തികള്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് വഴികാട്ടിയാവും' എന്നാണ് സിംഗീതത്തിെൻറ ജന്മദിന പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പ്രഭാസ് 21 െൻറ പ്രൊഡക്ഷന്‍ ഹൗസായ വിജയന്തി മൂവീസ് ട്വിറ്ററില്‍ കുറിച്ചത്.
A long awaited dream finally comes true. We are thrilled to welcome #SingeetamSrinivasaRao Garu to our epic.
— Vyjayanthi Movies (@VyjayanthiFilms) September 21, 2020
His creative superpowers will surely be a guiding force for us.#Prabhas @deepikapadukone @nagashwin7 @AshwiniDuttCh @VyjayanthiFilms pic.twitter.com/Mxvbs2s7R9
തെലുങ്ക് സിനിമ സംവിധായകര്‍ തങ്ങളുടെ ഗുരുവായി കാണുന്ന സിംഗീതം ശ്രീനിവാസ റാവു നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, സംഗീതസംവിധായകന്‍, ഗായകന്‍, ഗാനരചയിതാവ്, നടന്‍ എന്നീ നിലകളിലും കഴിവ് തെളിയിച്ചയാളാണ്. പരീക്ഷണാത്മക ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ സിനിമയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
1988 ല്‍ അദ്ദേഹം കമലഹാസനെ നായകനാക്കി സംവിധാനം ചെയ്ത നിശബ്ദ ചിത്രമായ പുഷ്പക വിമാനം അന്താരാഷ്ട്ര നിരൂപക പ്രശംസ നേടിയിരുന്നു. 1988 കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ പ്രീമിയര്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര പ്രശംസ നേടിയ ഈ ചിത്രം മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും മികച്ച ചിത്രത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.
മൈക്കിള്‍ മദന കാമരാജന്‍, അപൂര്‍വ്വരാഗം തുടങ്ങി നിരവധി കമല്‍ഹാസന്‍ ചിത്രങ്ങളും സിംഗീതം ശ്രീനിവാസ റാവു ഒരുക്കിയിരുന്നു. വെജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന വമ്പൻ ചിത്രത്തിെൻറ പ്രഖ്യാപനം നടത്തിയത്. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.
'മഹാനടി' എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിെൻറ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ്. 2021 അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.