ഭർത്താവിനും മക്കൾക്കുമടക്കം ശിൽപ ഷെട്ടിയുടെ കുടുംബത്തിൽ ആറുപേർക്ക് കോവിഡ്
text_fieldsമുംബൈ: ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ മക്കൾക്കും ഭർത്താവിനുമടക്കം കുടുംബത്തിലെ ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ശിൽപയുടെ പരിശോധനഫലം നെഗറ്റിവ് ആണ്. താരം തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ശിൽപയുടെ ഭർത്താവ് രാജ് കുന്ദ്ര, മക്കളായ ശമീഷ, വിയാൻ, ഭർത്താവിന്‍റെ മാതാപിതാക്കൾ, ശിൽപയുടെ അമ്മ സുനന്ദ ഷെട്ടി എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ വീട്ടിലെ രണ്ട് ജോലിക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കുടുംബാംഗങ്ങൾ ഡോക്ടറുടെ നിർദേശങ്ങളനുസരിച്ച് വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും വീട്ടുജോലിക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ശിൽപ വ്യക്തമാക്കി. 'കഴിഞ്ഞ പത്ത് ദിവസം ഞങ്ങളുടെ കുടുംബത്തിന് ഏറെ ബുദ്ധിമുട്ടേറിയ ദിനങ്ങളായിരുന്നു. എന്‍റെ ഭർതൃമാതാപിതാക്കൾ കോവിഡ് പോസിറ്റിവ് ആയി. പിന്നാലെ മകൾ ശമീഷ, മകൻ വിയാൻ, എന്‍റെ അമ്മ, ഏറ്റവുമൊടുവിൽ ഭർത്താവ് രാജ് എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. അവരെല്ലാവരും ഡോക്ടറുടെ നിർദേശങ്ങളനുസരിച്ച് വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ്. വീട്ടുജോലിക്കാരിൽ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. അവർ ആശുപത്രിയിൽ ചികിത്സയിലാണ്. ദൈവാനുഗ്രഹം കൊണ്ട് എല്ലാവരും രോഗമുക്തിയുടെ പാതയിലാണ്.
എന്‍റെ പരിശോധനഫലം നെഗറ്റിവ് ആണ്. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നോക്കുന്നുണ്ട്. എല്ലാ സഹായങ്ങളും നൽകിയ കോർപറേഷൻ അധികൃതർക്ക് നന്ദി അറിയിക്കുന്നു. മാസ്ക് ഉപയോഗിക്കുക, സാനിറ്റൈസ് ചെയ്യുക, സുരക്ഷിതരായിരിക്കുക. കോവിഡ് പോസിറ്റിവ് ആയാലും ഇല്ലെങ്കിലും മാനസികമായി പോസിറ്റിവ് ആയിരിക്കുക'- ശിൽപ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.