എസ്.ജെ സൂര്യ ആദ്യമായി മലയാളത്തിലേക്ക്; കൂടെ മോളിവുഡ് സൂപ്പർതാരവും
text_fieldsവ്യത്യസ്തവും ഗംഭീരവുമായ അഭിനയത്തിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനയാണ് എസ്.ജെ സൂര്യ. വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ എസ്.ജെ സൂര്യ മലയാളസിനിമയിലേക്ക് ആദ്യമായി എത്താൻ പോവുകയാണ്. ‘ആവേശ’ത്തിന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം സൂപ്പർതാരം ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിലാകും പ്രധാന വേഷത്തിൽ തമിഴ് നടൻ എത്തുക.
ബാദുഷാ സിനിമാസ് ആണ് ചിത്രത്തിന്റെ നിർമാതാക്കൾ. ജയ ജയ ജയ ഹേ, ഗുരുവായൂർ അമ്പലനടയിൽ എന്നീ സിനിമകൾക്ക് ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒരു പക്കാ മാസ് എന്റെർറ്റൈനർ ആയിരിക്കും.
മലയാളം, തമിഴ്, കന്നഡ, തെലുഗ് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. ഹൈദരാബാദിൽ നടന്ന മീറ്റിങ്ങിന് ശേഷമാണ് ചിത്രത്തിന്റെ നിർമാണ പങ്കാളിയായ ബാദുഷ തന്റെ സോഷ്യൽ മീഡിയയിലൂടെ എസ്. ജെ. സൂര്യയുടെ മലയാള സിനിമയിലേക്കുള്ള സ്ഥിരീകരണം വിശദമാക്കി ചിത്രങ്ങളോടൊപ്പമുള്ള പോസ്റ്റ് പങ്കുവച്ചിരുന്നു.
ബാദുഷാ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷാ, ഷിനോയ് മാത്യു, ടിപ്പു ഷാൻ , ഷിയാസ് ഹസ്സൻ എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമാതാക്കൾ.ബാദുഷാ സിനിമാസ് നിർമിക്കുന്ന ഹൈ ബഡ്ജറ്റഡ് സിനിമയായിരിക്കും ഇത്. ഈ വർഷം തന്നെ ഫഹദ് – എസ്.ജെ.സൂര്യ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.