Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'അങ്ങനെ ശ്രീദേവിജിക്ക്...

'അങ്ങനെ ശ്രീദേവിജിക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നടിയായി ഞാൻ മാറി' സ്വയം പുകഴ്ത്തി വീണ്ടും കങ്കണ

text_fields
bookmark_border
kangana ranaut
cancel

ബോളിവുഡില്‍ ഹിറ്റായ തനു വെഡ്സ് മനുവിന്‍റെ പത്താം വാര്‍ഷികത്തില്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടി കങ്കണ റണൗട്ട്. ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റാണങ്കിലും പതിവുപോലെ സ്വയം പുകഴ്ത്തിക്കൊണ്ടാണ് ഇത്തവണയും കങ്കണയുടെ ട്വീറ്റ്.

''അതുവരെ ഞാന്‍ പരുക്കന്‍ വേഷങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. എന്നാല്‍ ഈ സിനിമ എന്‍റെ കരിയറിനെ മാറ്റിമറിച്ചു. കോമഡിയുമായി മുഖ്യധാരാ സിനിമയിലേക്കുള്ള കടന്നുവരവ് അതായിരുന്നു. ക്യൂന്‍, ഡേറ്റോ1 എന്നിവ എന്‍റെ കോമിക് ടൈമിംഗിനെ ശക്തിപ്പെടുത്തി. അതോടെ ഇതിഹാസ താരം ശ്രീദേവിക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നടിയായി ഞാന്‍ മാറി'' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

2011ല്‍ പുറത്തിറങ്ങിയ റൊമാന്‍റിക് കോമഡി ചിത്രമാണ് തനു വെഡ്സ് മനു. കങ്കണയും മാധവനും നായികാനായകന്‍മാരായി എത്തിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ആനന്ദ് എല്‍.റോയ് ആയിരുന്നു സംവിധാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kangana ranauttanu weds manu
News Summary - So I became the only actress to do comedy after Sridevi' Kangana praised herself again
Next Story