24 വർഷത്തെ ദാമ്പത്യം; ഒടുവിൽ സുഹൈൽ ഖാനുമായി വേർപിരിയുന്നു; ജീവിതത്തെ പോസിറ്റീവായി നോക്കിക്കാണുമെന്ന് സീമ
text_fieldsമുംബൈ: 24 വർഷത്തെ ദാമ്പത്യത്തിനുശേഷം നടൻ സുഹൈൽ ഖാനും ഫാഷൻ ഡിസൈനറും നെറ്റ്ഫ്ലിക്സ് അഭിനേത്രിയുമായ സീമ സച്ദേവും വേർപിരിയുന്നു. നടൻ സൽമാൻ ഖാന്റെ സഹോദരനാണ് സുഹൈൽ. കുറച്ചുകാലമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്ന സുഹൈലും സീമയും ഇക്കഴിഞ്ഞ മേയിൽ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരുന്നു. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വിവാഹമോചന വാർത്ത സീമ സ്ഥിരീകരിച്ചു. ജീവിതം പോസിറ്റീവായാണ് താൻ മുന്നോട്ടും നോക്കിക്കാണുന്നതെന്ന് വിവാഹമോചന വാർത്തയുമായി പ്രതികരിക്കവേ അവർ പറഞ്ഞു.
'പ്യാർ കിയാ തോ ഡർനാ ക്യാ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. 24 വർഷത്തെ ദാമ്പത്യത്തിൽ ഇരുവർക്കും നിർവാൺ, യോഹൻ എന്നു പേരായ രണ്ടു ആൺമക്കളുണ്ട്. വിവാഹ മോചനത്തിനായി ഹരജി ഫയൽ ചെയ്ത ശേഷം സാമൂഹിക മാധ്യമങ്ങളിലെ തന്റെ പ്രൊഫൈലിൽനിന്ന് പേരിനുപിന്നിലെ 'ഖാൻ' എന്ന ഭാഗം സീമ ഒഴിവാക്കിയിരുന്നു. ഫാഷൻ ഡിസൈനറായ സീമക്ക് മുംബൈയിലും ദുബൈയിലും 'സീമ ഖാൻ സ്റ്റോർ' എന്ന പേരിൽ സ്ഥാപനങ്ങളുണ്ട്.
ഭാവന പാണ്ഡെ, നീലം കോത്താരി, മഹീപ് കപൂർ എന്നിവർക്കൊപ്പം ഫാബുലസ് ലൈവ്സ് ഓഫ് ബോളിവുഡ് വൈവ്സ് എന്ന നെറ്റ്ഫ്ലിക്സ് ഷോയിലൂടെയാണ് സീമ ഏറെ ശ്രദ്ധേയയായത്. ഒരു സീസണിലേക്കുകൂടി നീട്ടിയ സെപ്റ്റംബർ രണ്ടുമുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.