ഗായകൻ സോനു നിഗമിന് നേരെ ആക്രമണം
text_fieldsചെമ്പൂരിൽ നടന്ന സംഗീത പരിപാടിക്കിടെ ഗായകൻ സോനു നിഗമിനും സംഘത്തിനും നേരെ കൈയേറ്റ ശ്രമം. പരിക്കേറ്റ സോനുവിന്റെ അംഗരക്ഷകനേയും ടീം അംഗം റബ്ബാനി ഖാനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവസേന എം.എൽ. എ പ്രകാശ് ഫതർപേക്കറിന്റെ മകനാണ് ആക്രമണത്തിന് പിന്നിലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സോനുവിന്റെ പരാതിയിൽ ചെമ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി 11 മണിയോടൊണ് സംഭവം. സെൽഫി എടുക്കണമെന്ന് ആവശ്യപ്പെട്ട് അക്രമി വേദിയിലേക്ക് വരികയായിരുന്നു. ഇയാളെ സോനുവിന്റെ അംഗരക്ഷകർ തടഞ്ഞിരുന്നു. ഗായകനും സംഘവും വേദിയിൽ നിന്ന് ഇറങ്ങുന്നതിനിടെ ഇയാൾ അക്രമിക്കുകയായിരുന്നു. ആക്രമിക്കുന്ന വിഡിയോ സോഷ്യൽ മിഡിയയിൽ വൈറലാണ്.
'പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സെൽഫിക്കു വേണ്ടി ബലപ്രയോഗം നടത്തുന്നതിന് മുൻപ് രണ്ട് തവണ എല്ലാവരും ആലോചിക്കണമെന്ന്' സോനും നിഗം പറഞ്ഞു.
'ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് റബ്ബാനി ഖാൻ സംഭവത്തെ കുറിച്ച് വ്യക്തമാക്കി.നമ്മൾ അറിയാത്ത ഈ വ്യക്തി സെൽഫിക്കായി സോനുജിയെ സമീപിച്ചു. അംഗരക്ഷകൻ എതിർത്തപ്പോൾ സ്റ്റേജിൽ നിന്ന് തള്ളിയിട്ടു. എന്നിട്ട് സോനുവിന്റെ അടുത്തേക്ക് വന്നു. സോനുജി എന്റെ കൈയിൽ പിടിച്ചപ്പോൾ, അക്രമി എന്നെയും സ്റ്റേജിൽ നിന്ന് തള്ളിയിട്ടു. എട്ടടി ഉയരത്തിൽ നിന്നാണ് ഞാൻ വീണത്. എന്റെ എക്സ്-റേ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ്. വേദന വളരെ വലുതാണ്, ആന്തരിക പരിക്കുകളൊന്നും ഇല്ലെന്ന് പ്രതീക്ഷിക്കുന്നു', റബ്ബാനി പറഞ്ഞു.
ഗുരു ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ മകനാണ് റബ്ബാനി ഖാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.