Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sonu Sood
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightറേഞ്ചില്ലാത്തതിനാൽ...

റേഞ്ചില്ലാത്തതിനാൽ വിദ്യാഭ്യാസം നഷ്​ടമാവില്ല; വയനാട്ടിൽ മൊബൈൽ ടവർ സ്ഥാപിക്കാൻ സോനു സൂദ്​

text_fields
bookmark_border

കോവിഡ്​ മഹാമാരി രാജ്യത്ത്​ പിടിമുറുക്കാൻ തുടങ്ങിയത്​ മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നിലുണ്ടായിരുന്ന ബോളിവുഡ്​ താരമാണ്​ സോനു സൂദ്​. വെള്ളിത്തിരയിലെ വില്ലൻ ജീവിതത്തിൽ ഹീറോ ആയി മാറുന്ന കാഴ്​ച്ചക്ക്​ സാക്ഷിയാവുകയായിരുന്നു ഒാരോ ഇന്ത്യക്കാരനും. കോവിഡ്​ കാരണം സാമ്പത്തിക പ്രതിസന്ധി അനുഭവിച്ച പലരിലേക്കും സോനു സൂദി​െൻറ സഹായഹസ്തം നീണ്ടു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തമിഴ്​നാട്ടിലും ആന്ധ്രയിലും സാമൂഹിക ഇടപെടലുകൾ നടത്തിയ താരം ഇപ്പോൾ കേരളത്തിലെ ഒരു അടിയന്തര പ്രശ്‌നത്തിലാണ് ഇടപെട്ടിരിക്കുന്നത്.

സംസ്ഥാനത്തെ മലയോര പ്രദേശമായ വയനാട്ടിൽ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ കാരണം സ്‌കൂൾ പഠനത്തിന് പ്രയാസമനുഭവിക്കുന്ന ഒരുകൂട്ടം വിദ്യാർത്ഥികൾക്കാണ്​ സോനു സൂദ സഹായവാഗ്ദാനവുമായി രംഗത്തെത്തിയത്​. മേഖലയിൽ മൊബൈൽ ടവർ സ്ഥാപിക്കാൻ തയാറാണെന്ന് അദ്ദേഹം അറിയിച്ചു. കോവിഡിനെത്തുടർന്ന് ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയ വിദ്യാഭ്യാസക്രമത്തിൽ പ്രതിസന്ധി നേരിടുന്ന വയനാട്ടിലെ വിദ്യാർത്ഥികളെക്കുറിച്ചുള്ള ഒരു ദേശീയ മാധ്യമത്തി​െൻറ റിപ്പോർട്ടിനെ തുടർന്നാണ് താരം ഇടപെടുന്നത്​.

ഇൻറർനെറ്റ്, മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്തതു കാരണം വയനാട്ടിലെ തിരുനെല്ലിയിലാണ് നിരവധി വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതെ പ്രയാസം നേരിടുന്നത്​. വീടുകളിൽ റേഞ്ചില്ലാത്തതുകാരണം കിലോമീറ്ററുക​ൾ നടന്ന്​ പൊതുനിരത്തിലെത്തിയാണ് പലരും ക്ലാസിൽ പങ്കെടുക്കുന്നത്. പ്രദേശത്ത്​ റേഞ്ച് ലഭ്യമാകുന്ന ഭാഗമായ റോഡി​െൻറ ഇരുവശത്തുമിരുന്നാണ് വിദ്യാർത്ഥികൾ പാഠഭാഗങ്ങൾ പഠിക്കുന്നത്​.

പൂർണമായും വനപ്രദേശമായ മറ്റു ചില മേഖലയിൽ കാടും മേടും കയറി റേഞ്ചുള്ള ഭാഗത്ത് ഒരു താർപായകൊണ്ട് താൽക്കാലിക ഷെഡ് കെട്ടിയാണ് സമീപപ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസിനെത്തുന്നത്. ദിവസവും ഇത്രയും ദൂരം കുന്നുകയറുന്നതി​െൻറ പ്രയാസത്തിനു പുറമെ ചുറ്റുമുള്ള വന്യജീവികളെക്കൂടി ഭയന്നു വേണം ഇവിടെയിരുന്ന് ക്ലാസിൽ പങ്കെടുക്കാൻ. നിർധനരായ ഈ നാട്ടുകാർക്ക് ആൻഡ്രോയ്ഡ് ഫോണുകൾ തന്നെ ആലോചിക്കാനാകാത്തതാണ്. അപ്പോഴാണ് ഫോൺ സ്വന്തമായുള്ളവർ തന്നെ കണക്ഷൻ പ്രശ്‌നം നേരിടുന്നത്. ആദിവാസി, ഗോത്ര വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളാണ് ഈ ഡിജിറ്റൽ വിഭജനത്തി​െൻറ പ്രധാന ഇരകൾ.

ഇതോടെയാണ്​ ട്വിറ്ററിൽ അവിടെ മൊബൈൽ ടവർ സ്ഥാപിക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ട്​ സോനു സൂദ് എത്തുന്നത്​. ''ആർക്കും വിദ്യാഭ്യാസം നഷ്ടപ്പെടില്ല. മൊബൈൽ ടവർ സ്ഥാപിക്കാൻ ഒരു സംഘത്തെ അയക്കുന്ന കാര്യം കേരളത്തിലെ വയനാട്ടിലുള്ള എല്ലാവരോടും പറയുക'' റിപ്പോർട്ടറെ ടാഗ് ചെയ്തുകൊണ്ട്​ സോനു സൂദ് ട്വീറ്റ് ചെയ്തു.

വിഷത്തിൽ വയനാട് പാർലമെൻറംഗം രാഹുൽ ഗാന്ധിയും ഇടപെട്ടിട്ടുണ്ട്. വയനാട്ടിലെ മലയോര മേഖലയിലെ മൊബൈൽ നെറ്റ്‌വർക്ക് പ്രശ്‌നം പരിഹരിക്കണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദിന് രാഹുൽ ഗാന്ധി കത്തെഴുതിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mobile TowerSonu SoodOnline ClassesWayanad
News Summary - Sonu Sood Pledges To Install Mobile Tower In Wayanad
Next Story