ഓസ്കർ; ആദ്യഘട്ടം കടന്ന് 'സൂരറൈ പോട്ര്'
text_fieldsഓസ്കർ പുരസ്കാരത്തിന്റെ ആദ്യഘട്ടം കടന്ന് സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം സൂരറൈ പോട്ര്. മികച്ച സിനിമ, നടൻ, നടി, സംവിധാനം തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുക. മലയാളി താരം അപർണ ബാലമുരളിയാണ് നായിക.
പ്രാഥമിക ഘട്ടത്തിൽ തെരഞ്ഞെടുത്ത 366 ചിത്രങ്ങളിൽ സൂരറൈ പോട്ര് ഇടംപിടിക്കുകയായിരുന്നു. ചിത്രത്തിന്‍റെ സഹനിർമാതാവ് രാജശേഖർ പാണ്ഡ്യനാണ് വിവരം പുറത്തുവിട്ടത്. കോവിഡ് പ്രതിസന്ധി മൂലം ഓൺൈലനായാണ് ഓസ്കർ സംഘാടനം. ഓൺലൈനായാണ് ജൂറി അംഗങ്ങളും ചിത്രം കണ്ടത്.
ആമസോൺ പ്രൈമിലൂടെയാണ് സൂരറൈ പോട്ര് റിലീസ് ചെയ്തത്. മലയാളിതാരം ഉർവശിയും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. എയർ ഡെക്കാൻ വിമാന കമ്പനി സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്‍റെ കഥ പറയുന്ന ചിത്രമാണ് സൂരറൈ േപാട്ര്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.