രാഷ്ട്രീയത്തിലേക്ക് ചുവട് മാറുമോ! മറുപടിയുമായി നടൻ അക്ഷയ് കുമാർ
text_fieldsസിനിമതാരങ്ങളുടെ രാഷ്ട്രീയ പ്രവേശനം പുതിയ കാര്യമല്ല. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ രാഷ്രടീയത്തിലേക്ക് ചുവടുമാറുകയും അവിടെനിന്ന് ഉയർന്നുവന്നവരും അനവധിയാണ്. ഇപ്പോൾ തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. ലണ്ടനിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു അക്ഷയ് കുമാർ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള പ്രതികരണം.
രാഷ്ട്രീയത്തിൽ ഇറങ്ങാൻ പദ്ധതിയുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് സിനിമ ചെയ്യുന്നതിൽ താൻ സന്തുഷ്ടവാനാണെന്നായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി. നടൻ എന്ന നിലയിൽ സമൂഹത്തിനായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ചോദ്യത്തിന് മറുപടിയായി അക്ഷയ് കുമാർ പറഞ്ഞതായി പി.ടി.ഐയാണ് റിപ്പോർട്ട് ചെയ്യുന്നു.
'സിനിമ നിർമിക്കുന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. അഭിനേതാവ് എന്ന നിലയിൽ തന്നെ കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളൊക്കെ സമൂഹത്തിന് വേണ്ടി ചെയ്യുന്നുണ്ട്. ഇതിനോടകം തന്നെ 150ലേറെ സിനിമകൾ ഞാൻ നിർമിച്ചു. അതിൽ ഹൃദയത്തിലേറ്റവും ചേർന്ന് നിർക്കുന്ന ചിത്രമാണ് രക്ഷാബന്ധൻ' -അക്ഷയ് കുമാർ പറയുന്നു. കൊമേഴ്സ്യൽ ചിത്രങ്ങൾക്ക് പുറമെ സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങളും താൻ ചെയ്യാറുണ്ടെന്നും താൻ വർഷത്തിൽ നാലും അഞ്ചും ചിത്രങ്ങൾ നിർമിക്കാറുണ്ടെന്നും അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ നിലപാടുകളിൽ നിരന്തരം അഭിപ്രായം പറയുകയും ട്രോളുകൾക്ക് വിധേയമാകുകയും ചെയ്യുന്ന വ്യക്തിയാണ് അക്ഷയ് കുമാർ. നേരത്തേയും നടന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അന്നും വാർത്തകൾ തള്ളി അക്ഷയ് കുമാർ രംഗത്ത് എത്തിയിരുന്നു. താൻ രാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്നായിരുന്നു അന്നും അക്ഷയ് കുമാറിന്റെ പ്രതികരണം.
2019ൽ ഡൽഹിയിൽ നടന്ന ഒരു ചടങ്ങിനിടെയും രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ഒരുചോദ്യം അക്ഷയ് കുമാർ നേരിട്ടിരുന്നു. ഒരിക്കലും രാഷ്ട്രീയത്തിലേക്കില്ലെന്നും സിനിമ ചെയ്യുന്നതാണ് കൂടുതൽ ഇഷ്ടമെന്നുമായിരുന്നു അക്ഷയ് യുടെ മറുപടി. കൂടാതെ തന്റെ ചിത്രങ്ങളിലൂടെ താൻ രാജ്യത്തിന്റെ നല്ലതിനായി സംഭാവന ചെയ്യുമെന്നും അതാണെന്റെ ജോലിയെന്നുമായിരുന്നു അക്ഷയ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.