തെന്നിന്ത്യൻ ചലച്ചിത്ര മാമാങ്കം ഐ ഐ എഫ് എ ഉത്സവം 2024 അബുദാബിയിൽ
text_fieldsഈ വർഷത്തെ തെന്നിന്ത്യൻ ചലച്ചിത്ര മാമാങ്കം ഐ ഐ എഫ് എ ഉത്സവം 2024 സെപ്റ്റംബർ ആറ് ,ഏഴ് തീയതികളിൽ അബുദാബിയിലെ യാസ് ഐലൻഡിൽ വെച്ച് നടക്കും. 2024 ജൂൺ നാലുവരെ, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിലും നോമിനേഷനുകൾ സമർപ്പിക്കാവുന്നതാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നിവ അടങ്ങിയ തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ മികച്ച ചിത്രങ്ങളെയും പ്രതിഭകളെയും ആദരിക്കുന്നതിനായി ടോളറൻസ് ആൻഡ് കോ എക്സിസ്റ്റൻസ് മന്ത്രിയുമായ ശൈഖ് നഹ്യാൻ മബാറക് അൽ നഹ്യാന്റെ മേൽനോട്ടത്തിലാണ് ഐ.ഐ.എഫ്.എ ഉത്സവം അവാർഡ് 2024 സംഘടിപ്പിക്കുന്നത്.
യാസ് ഐലൻഡിലെ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾക്കൊപ്പം ആകർഷകമായ അനുഭവവും പ്രേക്ഷകർക്കായി ഒരുക്കുന്നത് അബുദാബിയിലെയും മിറാലിയിലെയും കൾച്ചറൽ ആൻഡ് ടൂറിസം വകുപ്പാണ്. ഐ.ഐ.എഫ്.എ ഉത്സവം 2024 ന്റെ ചുക്കാൻ പിടിക്കാൻ ഗ്രാൻഡ് ഓപ്പണിങ് ദിനത്തിൽ മലയാളത്തിലെയും തമിഴിലെയും പ്രതിഭകൾ അരങ്ങിലെത്തുമ്പോൾ അടുത്ത ദിനം അരങ്ങു കീഴടക്കുന്നത് തെലുങ്കിലേയും കന്നടയിലെയും ചലച്ചിത്ര പ്രതിഭകൾ ആയിരിക്കും.
നാല് ഭാഷകളിലും നോമിനേഷനുകൾക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂൺ നാല് വരെയാണ്.
ആഗോളതലത്തിൽ അംഗീകാരം നേടി തെന്നിന്ത്യൻ സിനിമകൾ ഉയരങ്ങൾ കീഴടക്കുകയാണ്. ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾ ഇതിനോടകം തന്നെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടി കഴിഞ്ഞു. തെന്നിന്ത്യൻ സിനിമയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അവിസ്മരണീയമായ ആഘോഷത്തിന് സാക്ഷ്യം വഹിക്കാൻ തയ്യാറാകൂ. അബുദാബിയിലെ ശ്രദ്ധേയമായ നഗരമായ യാസ് ഐലൻഡിൽ ഐ.ഐ.എഫ്.എ ഉത്സവം ഗ്ലോബൽ ടൂറിനുള്ള ടിക്കറ്റുകൾ ഇപ്പോൾ തത്സമയവും പൊതുജനങ്ങൾക്ക് ലഭ്യമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.